Newsperseconds.com

സ്ത്രീകളെ എങ്ങനെ ബഹുമാനിക്കണമെന്ന് മോദിയില്‍ നിന്ന് കോണ്‍ഗ്രസ് പഠിക്കണം; രണ്‍ദീപ് സുര്‍ജേവാലയുടെ അപകീര്‍ത്തികരമായ പരാമര്‍ശത്തിന് മറുപടിയുമായി ഹേമ മാലിനി

Capture

ബിജെപി എംപി ഹേമമാലിനിക്കെതിരെ കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജേവാല ആക്ഷേപകരമായ പരാമര്‍ശം നടത്തിയെന്ന് ബിജെപി. സ്ത്രീകളോടുള്ള പ്രതിപക്ഷ പാര്‍ട്ടിയുടെ വെറുപ്പാണ് ഈ സംഭവം വെളിവാക്കുന്നതെന്ന് ബിജെപി വ്യക്തമാക്കി. സംഭവത്തില്‍ ശക്തമായ പ്രതിഷേധമാണ് ബിജെപി നടത്തുന്നത്. ഹോമമാലിനിയും രണ്‍ദീപ് സുര്‍ജേവാലയ്ക്ക് മറുപടി നല്‍കിയിട്ടുണ്ട്.

അതേ സമയം, സുര്‍ജേവാല ആരോപണം നിഷേധിക്കുകയാണ്. ബി.ജെ.പി എം.പി ഹേമമാലിനിയെക്കുറിച്ചുള്ള തന്റെ പരാമര്‍ശത്തില്‍ ബി.ജെ.പി നേതാക്കളുടെ വിമര്‍ശനം നേരിട്ടതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജേവാല നിലപാട് വ്യക്തമാക്കിയത്. ആരെയും അപമാനിക്കണമെന്ന് താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും സുര്‍ജേവാല പറഞ്ഞു. സുര്‍ജേവാലയുടെ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ മാത്രം അടര്‍ത്തിയെടുത്ത് തെറ്റിദ്ധാരണ ജനിപ്പിക്കുംവിധം വീഡിയോ എഡിറ്റ് ചെയ്ത് ഷെയര്‍ ചെയ്തതെന്ന് സുര്‍ജേവാല വ്യക്തമാക്കി.

നേതാക്കളെ എംഎല്‍എയും എംപിയുമാക്കുന്നത് ജനങ്ങളുടെ ശബ്ദം ഉയര്‍ത്താനാണ്, അവര്‍ക്ക് അതിന് കഴിയണം, എന്നാല്‍ ഹേമമാലിനി എംപിയാകുന്നത് നക്കി തിന്നാനാണെന്നുമായിരുന്നു സുര്‍ജേവാലയുടെ കമന്റ്. എന്നാലിത് ഹേമമാലിനിയെ സ്ത്രീയെന്ന രീതിയിലും വ്യക്തിയെന്ന രീതിയിലും അപമാനിക്കുന്നതാണെന്ന് കാട്ടി ശക്തമായ പ്രതിഷേധമാണ് ബിജെപി നടത്തുന്നത്. ബിജെപിയുടെ ഐടി സെല്‍ മേധാവി അമിത മാളവ്യ അടക്കം സമൂഹമാധ്യമങ്ങളില്‍ വിഷയം ശക്തമായി ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമത്തിലാണ്.

സ്ത്രീകളെ ബഹുമാനിക്കേണ്ടത് എങ്ങനെയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നോക്കി കോണ്‍ഗ്രസ് നേതാക്കള്‍ പഠിക്കുകയാണ് വേണ്ടതെന്ന് ഹേമമാലിനിയും പ്രതികരിച്ചു. ഹേമമാലിനിക്കെതിരായ കോണ്‍ഗ്രസ് എംപി രണ്‍ദീപ് സുര്‍ജേവാലയുടെ അപകീര്‍ത്തികരമായ പരാമര്‍ശം അവരോട് മാത്രമല്ല, എല്ലാ സ്ത്രീകളോടും അനാദരവാണെന്ന് ബിജെപി പറഞ്ഞു. ഇപ്പോള്‍ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മഥുരയില്‍ നിന്നുള്ള ബിജെപി സ്ഥാനാര്‍ത്ഥി കൂടിയാണ് ഹേമമാലിനി എന്നത് ശ്രദ്ധേയമാണ്.

Share this Article

Leave a Comment