വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള 2024ലെ പ്രകടനപത്രിക കോണ്‍ഗ്രസ് പുറത്തിറക്കി. പാര്‍ട്ടി മേധാവി മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മുതിര്‍ന്ന നേതാക്കളായ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ചേര്‍ന്നാണ് ഡല്‍ഹിയില്‍ പ്രകടന പത്രിക പുറത്തിറക്കിയത്. രേഖ തയ്യാറാക്കിയ സമിതിയെ നയിച്ച മുന്‍ കേന്ദ്ര ധനമന്ത്രി പി ചിദംബരവും ഒപ്പമുണ്ടായിരുന്നു. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, അടിസ്ഥാന സൗകര്യ വികസനം, ദേശീയ ജാതി സെന്‍സസ് എന്നിവയാണ് പ്രകടന പത്രികയിലെ പ്രധാന ഹൈലൈറ്റുകള്‍.
എസ്സി, എസ്ടി, ഒബിസി സംവരണം ഉയര്‍ത്താന്‍ ഭരണഘടന ഭേദഗതി കൊണ്ടുവരും, കരാര്‍ വ്യവസ്ഥ എടുത്ത് കളഞ്ഞ് മുഴുവന്‍ തസ്തികകളിലും സ്ഥിരം നിയമനം കൊണ്ടുവരും, 2025 മുതല്‍ കേന്ദ്ര സര്‍ക്കാരിലെ പകുതി തസ്തികകള്‍ വനിതകള്‍ക്കായി സംവരണം ചെയ്യും തുടങ്ങിയവ പത്രികയില്‍ ഉള്‍പ്പെടുന്നു. അഞ്ച് ഗ്യാരന്റികളില്‍ ഊന്നിയുള്ളതാണ് പ്രകടനപത്രിക. ‘യുവ ന്യായ്’ (യുവാക്കള്‍ക്കുവേണ്ടി), ‘നാരി ന്യായ്’ (സ്ത്രീകള്‍ക്കുവേണ്ടി), ‘കിസാന്‍ ന്യായ്’ (കര്‍ഷകര്‍ക്കായി), ‘ശ്രമിക് ന്യായ്’ (തൊഴിലാളികള്‍ക്കായി), ‘ഹിസ്സാദാരി ന്യായ്’ (നീതിക്കായി) തുടങ്ങിയ പാഞ്ച് ന്യായ് അല്ലെങ്കില്‍ നീതിയുടെ അഞ്ച് തൂണുകളാണവ.
ഏറ്റവും വലിയ ചര്‍ച്ചാ പോയിന്റുകളിലൊന്ന് ജാതി സെന്‍സസ് ആണ്. നവംബറില്‍ ബീഹാര്‍ ഗവണ്മെന്റിന്റെ സംസ്ഥാനവ്യാപകമായ സര്‍വേ പ്രസിദ്ധീകരിച്ചതു മുതല്‍ തലക്കെട്ടുകളില്‍ ഇടം നേടിയ രാഷ്ട്രീയ ചര്‍ച്ചാ വിഷയമാണത്. ജാതികളും ഉപജാതികളും അവരുടെ സാമൂഹിക-സാമ്പത്തിക സ്ഥിതിയും തിരിച്ചറിയുന്നതിനും രാജ്യവ്യാപകമായി ഒരു സെന്‍സസ് നടത്തുമെന്നും കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ പ്രതിജ്ഞയെടുത്തു.
വാര്‍ധക്യ കാല, വികലാംഗ പെന്ഷന് തുക ആയിരം രൂപയായി ഉയര്‍ത്തും, മുതിര്‍ന്ന പൗരന്മാര്ക്ക് യാത്രാ ഇളവുകള്‍ നല്‍കും, രാജസ്ഥാന് മാതൃകയില്‍ 25 ലക്ഷം രൂപ വരെ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി കൊണ്ടുവരുമെന്ന് ന്യായ് പത്ര് പറയുന്നു. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ വിദഗ്ധ ചികിത്സയും, മികച്ച ടെസ്റ്റിംഗ് സൗകര്യവും പ്രകടന പത്രിക ഉറപ്പു നല്കുന്നു. പാവപ്പെട്ടവര്‍ക്കായി മഹാലക്ഷ്മി പദ്ധതിയാണ് മറ്റൊരു പ്രധാന വാഗ്ദാനം. ദരിദ്ര കുടുംബത്തിലെ മുതിര്‍ന്ന വനിതാ അംഗത്തിന്റെ അക്കൗണ്ടില്‍ വര്‍ഷം ഒരു ലക്ഷം രൂപ തുടങ്ങിയ വാഗ്ദനകളും പത്രികയിലുണ്ട്.
കര്‍ഷകര്‍ക്ക് നാണ്യവിളകള്‍ വളര്‍ത്തുന്നതിന് എംഎസ്പി അഥവാ മിനിമം താങ്ങുവില നടപ്പാക്കുമെന്നും പാര്‍ട്ടി വാഗ്ദാനം ചെയ്തിട്ടുണ്ട്. കേന്ദ്രത്തിന്റെ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രാജ്യത്തുടനീളമുള്ള ലക്ഷക്കണക്കിന് ആളുകള്‍ മാസങ്ങള്‍ നീണ്ട പ്രക്ഷോഭം നടത്തിയ കര്‍ഷകരുടെ പ്രതിഷേധത്തിന്റെ കാതലാണ് എംഎസ്പി പ്രശ്നം. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ വിദഗ്ധ ചികിത്സയും, മികച്ച ടെസ്റ്റിംഗ് സൗകര്യവും പ്രകടന പത്രിക ഉറപ്പുനല്‍കുന്നു. പാവപ്പെട്ടവര്‍ക്കായി മഹാലക്ഷ്മി പദ്ധതിയാണ് മറ്റൊരു പ്രധാന വാഗ്ദാനം. കുടുംബത്തിലെ മുതിര്‍ന്ന വനിതാ അംഗത്തിന്റെ അക്കൗണ്ടില്‍ വര്‍ഷം ഒരു ലക്ഷം രൂപ നല്‍കും, 2025 മുതല്‍ കേന്ദ്ര സര്‍ക്കാരിലെ പകുതി തസ്തികകള്‍ വനിതകള്‍ക്കായി സംവരണം ചെയ്യും, നേതാക്കള്‍ കൂറുമാറിയാല്‍ ഉടനടി അയോഗ്യരാക്കുന്ന നിയമം കൊണ്ടുവരും, താങ്ങുവില നിയമ വിധേയമാക്കും എന്നീ വാഗ്ദാനങ്ങള്‍ക്കൊപ്പം ഇലക്ടറല്‍ ബോണ്ടിലും പിഎം കെയര്‍ ഫണ്ടിലും അന്വേഷണം കൊണ്ടുവരുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.