സിഗരറ്റ് വലിച്ചപ്പോള്‍ തുറിച്ചുനോക്കിയെന്ന് ആരോപിച്ച് യുവാവിനെ കുത്തിക്കൊന്നു. സംഭവത്തില്‍ മൂന്ന് പേര് പിടിയില്‍. 24കാരിയായ ജയശ്രീ എന്ന യുവതി അടക്കമാണ് അറസ്റ്റിലായത്. രഞ്ജിത് റാത്തോഡ് (28) എന്ന യുവാവാണ് മരിച്ചത്. സംഭവത്തിനു പിന്നാലെ ഒളിവില്‍ പോയ പ്രതികളെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്താല്‍ പിടികൂടുകയായിരുന്നു.
മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. സിഗരറ്റ് വലിക്കുകയായിരുന്ന ജയശ്രീയെ കടയിലെത്തിയ റാത്തോഡ് തുറിച്ചുനോക്കിയെന്നാണ് ആരോപണം. തുറിച്ചുനോട്ടത്തെച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. തര്‍ക്കത്തിനിടെ ജയശ്രീ സിഗരറ്റ് വലിച്ച് റാത്തോഡിന്റെ മുഖത്തിന് നേര്‍ക്ക് പുക ഊതുകയും അസഭ്യം പറയും ചെയ്തു. തുടര്‍ന്ന് ഇത് മൊബൈല്‍ ക്യാമാറയില്‍ പകര്‍ത്തിയ റാത്തോഡ് തിരിച്ചും അസഭ്യം പറഞ്ഞു. ഇതോടെ തന്റെ രണ്ട് സുഹൃത്തുക്കളെ ജയശ്രീ വിളിച്ചുവരുത്തി റാത്തോഡുമായി ഏറ്റുമുട്ടുകയായിരുന്നു. ജയശ്രീ ഇയാളെ പല തവണ കുത്തിയതായാണ് പോലീസ് കണ്ടെത്തിയത്.