Newsperseconds.com

സംസ്ഥാനത്ത് സര്‍വ്വകാല റെക്കോര്‍ഡില്‍ വൈദ്യുതി ഉപയോഗം

Capture

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍വ്വകാല റെക്കോര്‍ഡില്‍ വൈദ്യുതി ഉപയോഗം. ചരിത്രത്തില്‍ ആദ്യമായി ആകെ വൈദ്യുതി ഉപഭോഗം 11 കോടി യൂണിറ്റ് പിന്നിട്ടു. ഇന്നലെ രേഖപ്പെടുത്തിയത് 11.01 കോടി യൂണിറ്റിന്റെ ഉപയോഗമാണ്. പീക് സമയങ്ങൡ വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്ന് കെഎസ്ഇബി നിര്‍ദ്ദേശിച്ചിരുന്നു.

ആറാം തീയതി രേഖപ്പെടുത്തിയ 10.82 കോടി യൂണിറ്റായിരുന്നു മുന്‍ റെക്കോര്‍ഡ്. പീക് ടൈമിലെ വൈദ്യുതി ആവശ്യകതയും സര്‍വ്വകാല റെക്കോര്‍ഡ് പിന്നിട്ടു. ഇന്നലെ 5487 മെഗാവാട്ടായിരുന്നു പീക്ക് സമയ ആവശ്യകത. ഉപയോഗത്തില്‍ വന്‍വര്‍ധനവ് രേഖപ്പെടുത്തുന്നതോടെ വൈദ്യുതി വിതരണ ശൃംഖല താറുമാറാകുമോ എന്ന ആശങ്കയിലാണ് കെഎസ്ഇബി.

Share this Article

Leave a Comment