Newsperseconds.com

ഛത്തീസ്ഗഡില്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലില്‍ 29 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

Capture

റായ്പൂര്‍: ബസ്തര്‍ മേഖലയിലെ കാങ്കര്‍ ജില്ലയിലെ ഉള്‍വനങ്ങളില്‍ ഇന്ന് ഉച്ചയ്ക്ക് സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ 29 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലില്‍ അതിര്‍ത്തി രക്ഷാ സേനയിലെയും ജില്ലാ റിസര്‍വ് ഗാര്‍ഡുകളിലെയും മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വെടിയേറ്റ് പരിക്കേറ്റു.

ഒഴിപ്പിക്കല്‍ നടപടികള്‍ പുരോഗമിക്കുകയാണ്. കൊല്ലപ്പെട്ടവരുടെ കൃത്യമായ എണ്ണം പിന്നീട് പുറത്തുവരും അതേസമയം 29 മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി സുരക്ഷാ സേനയിലെ വൃത്തങ്ങള്‍ അറിയിച്ചു. മാവോവാദി നേതാവ് ശങ്കര്‍ റാവുവടക്കം കൊല്ലപ്പെട്ടു. എകെ 47 തോക്കുകളടക്കം നിരവധി ആയുധങ്ങള്‍ പിടിച്ചെടുത്തതായും സുരക്ഷാസേന പറഞ്ഞു. അന്വേഷണ ഏജന്‍സികള്‍ തലയ്ക്ക് 25 ലക്ഷം രൂപ വിലയിട്ടിട്ടുള്ള മാവോവാദി നേതാവാണ് ശങ്കര്‍ റാവു.

Share this Article

Leave a Comment