ലോക്സഭാ തിരഞ്ഞെടുപ്പിനിടെ പലയിടത്തും സംഘര്‍ഷം. കര്‍ശനമായ സുരക്ഷാ ക്രമീകരണങ്ങള്‍ക്കിടയിലും മണിപ്പൂരില്‍ സംഘര്‍ഷം നടന്നു. മൊയ്റാംഗ് നിയമസഭാ മണ്ഡലത്തിന് കീഴിലുള്ള തമന്‍പോക്പിയിലെ പോളിങ്ങ് സ്റ്റേഷനില്‍ അക്രമികളുടെ വെടിവയ്പ്പ് ഉണ്ടായി. മൂന്ന് പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഇംഫാല്‍ ഈസ്റ്റ് ജില്ലയിലെ തോങ്ജു അസംബ്ലി മണ്ഡലത്തിന് കീഴിലുള്ള ഒരു പോളിംഗ് സ്റ്റേഷനിലും പോളിങ്ങ് സാമഗ്രികള്‍ നശിപ്പിച്ചതായി റിപ്പോര്‍ട്ടുണ്ട്.
അതേ സമയം, ഛത്തിസ്ഗഡിലെ ബിജാപൂരില്‍ ഉണ്ടായ ഗ്രനേഡ് സ്ഫോടനത്തില്‍ സിആര്‍പിഎഫ് ജവാന് പരിക്ക്. സ്ഫോടനം നടന്നത് പോളിങ് ബൂത്തിന് 500 മീറ്റര്‍ മാത്രം അകലെ. 102 ലോക്സഭാ മണ്ഡലങ്ങളിലെ പോളിങ്ങ് പുരോഗമിക്കുന്നു. 1 മണിക്ക് പുറത്ത് വന്ന കണക്കുകള്‍ പ്രകാരം ത്രിപുരയിലാണ് ഏറ്റവും ഉയര്‍ന്ന പോളിങ്ങ്. മധ്യപ്രദേശ്, മേഘാലയ, ത്രിപുര, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ പോളിങ്ങ് 30% പിന്നിട്ടു. സംഘര്‍ഷം കണക്കിലെടുത്ത് വന്‍ സുരക്ഷയാണ് പോളിങ് ബൂത്തുകളുടെ പുറത്ത് വിന്യസിച്ചിട്ടുള്ളത്.