Newsperseconds.com

12 വര്‍ഷങ്ങള്‍ക്ക് ശേഷം നിമിഷപ്രിയയെ നേരിട്ട് കണ്ട് അമ്മ; യമനിലെ സന്‍ആയിലെ ജയിലില്‍ നടന്നത് വികാരനിര്‍ഭരമായ കൂടിക്കാഴ്ച്ച

Capture

യെമനിലെ ജയിലില്‍ വധശിക്ഷ വിധിക്കപ്പെട്ട് കഴിയുന്ന നിമിഷപ്രിയയെ നേരിട്ടു കണ്ട് അമ്മ പ്രേമകുമാരി. 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും തമ്മില്‍ കാണുന്നത്. യെമനിലെ സന്‍ആ ജയിലിലാണ് നിമിഷപ്രിയയുള്ളത്. ഇന്ന് ഉച്ചക്ക് ശേഷമാണ് നിമിഷപ്രിയയെ കാണാന്‍ അനുമതി ലഭിച്ചത്. മകളെ കാണാന്‍ സാധിച്ച സന്തോഷത്തിലാണ് അമ്മ പ്രേമകുമാരി.

ഉച്ചയ്ക്ക് ഒരു മണിയോടെയാണ് നിമിഷയുടെ അമ്മ പ്രേമകുമാരിയും ഒപ്പമുള്ള സാമുവേല്‍ ജെറോമും ഇന്ത്യന്‍ എംബസി അധികൃതരും ജയിലില്‍ എത്തിയത്. വര്‍ഷങ്ങള്‍ക്ക് ശേഷം മകളെ കണ്ട അമ്മയുടെ വികാരനിര്‍ഭരമായ രംഗങ്ങള്‍ക്കാണ് സന്‍ആയിലെ ജയില്‍ സാക്ഷ്യം വഹിച്ചത്. പ്രത്യേക മുറിയിലാണ് അമ്മയ്ക്ക് നിമിഷപ്രിയ കാണാന്‍ ജയില്‍ അധികൃതര്‍ സൗകര്യം ഒരുക്കിയത്. ഒരു മണിക്കൂറിലധികം സമയം നിമിഷയോടൊപ്പം അമ്മ ചെലവൊഴിച്ചു. ഇരുവരും ഒന്നിച്ചാണ് ഭക്ഷണം കഴിച്ചത്. കൂടിക്കാഴ്ച അതിവൈകാരികമായിരുന്നുവെന്ന് ഇവര്‍ക്കൊപ്പം ഉള്ള സാമുവല്‍ ജെറോം പറഞ്ഞു.

യമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ട കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്. നിമിഷപ്രിയയുടെ മോചനത്തിനായുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കാണമെന്നാണ് സാമുവല്‍ ജെറോം പറഞ്ഞത്. ഉടന്‍ തന്നെ കൊല്ലപ്പെട്ട യമന്‍ പൗരന്റെ കുടുംബവുമായും ഗോത്രവര്‍ഗ നേതാക്കളും കൂടിക്കാഴ്ച്ച നടത്തും. യെമനിലെ നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പ് നല്‍കിയാല്‍ പ്രതിക്ക് ശിക്ഷയിളവ് ലഭിക്കും.

Share this Article

Leave a Comment