ചെന്നൈ: സെന്‍ട്രല്‍ റെയില്‍വേ സുരക്ഷാ മേഖലയില്‍ കണ്ടെത്തിയ മൃതദേഹം മലയാളി യുവതിയുടേത്. പാലക്കാട് സ്വദേശിനി രേഷ്മ (24) ആണ് മരിച്ചത്. മുറിയില്‍ കയറി ജീവനൊടുക്കിയതാണെന്നാണ് പോലീസിന്റെ നിഗമനം. കോയമ്പത്തൂരില്‍ സ്ഥിരതാമസക്കാരിയായിരുന്ന രേഷ്മ സ്വകാര്യ ആശുപത്രിയിലെ നഴ്‌സായിരുന്നു. യുവതിയുടെ ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങി. കഴിഞ്ഞ ദിവസമാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
അതേ സമയം, സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് മാത്രം പ്രവേശനമുള്ള മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. മുറിയിലെ ഇരുമ്പ് കട്ടിലിന്റെ കൈപിടിയില്‍ ദുപ്പട്ട ഉപയോഗിച്ച് തൂങ്ങിയ നിലയിലായിരുന്നു രേഷ്മയെ കണ്ടെത്തിയത്. യുവതി തൂങ്ങിയ കട്ടിലിന് ചുറ്റും പണം വലിച്ചെറിഞ്ഞ നിലയിലും കണ്ടെത്തിയിരുന്നു.
ചൊവ്വാഴ്ച സ്റ്റേഷനില്‍ എത്തിയ രേഷ്മ പുലര്‍ച്ചെ പ്രവേശനമില്ലാത്ത മുറിയിലേക്ക് സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് കടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളുണ്ട്. പോലീസ് കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച് അന്വേഷണം തുടരുകയാണ്.