അമ്പലപ്പുഴ കാക്കാഴത്തെ ശ്രീനാരായണ ഗുരുമന്ദിരം തല്ക്കാലം പൊളിച്ചു നീക്കില്ലെന്ന് അറിയിച്ചു. നാട്ടുകാരുടെ പ്രതിഷേധത്തിന് പിന്നാലെയാണ് നിര്‍ദ്ദേശം. ഹൈക്കോടതി പൊലീസിനോടും സ്ഥലം റിസീവറോഡും റിപ്പോര്‍ട്ട് തേടി. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം മെയ് 20ന് കോടതി കേസ് വീണ്ടും പരിഗണിക്കും. സ്വകാര്യ ട്രസ്റ്റ് നടത്തിയ തട്ടിപ്പിന്റെ പേരില്‍ ശ്രീനാരയണ ഗുരുമന്ദിരം പൊളിച്ച് നീക്കാന്‍ ശ്രമമെന്നായിരുന്നു ആരോപണം.
ദേശീയപാതയില്‍ അമ്പലപ്പുഴ കാക്കാഴത്തുള്ള 70 വര്‍ഷം പഴക്കമുള്ള ഗുരുദേവമന്ദിരം ഇന്ന് പൊളിച്ചു നീക്കാനായിരുന്നു നീക്കം. കോടതി ഉത്തരവോടെയാണ് മന്ദിരം പൊളിച്ചുനീക്കാന്‍ റസീവറും പൊലീസും എത്തിയത്. എന്നാല്‍ നടപടിക്കെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ പൊളിച്ചുനീക്കാന്‍ എത്തിയവര്‍ക്ക് മടങ്ങേണ്ടി വന്നു. ഇതിനിടയില്‍ വിഷയത്തില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടി.