തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനോട് ലൈംഗീകചുവയോടെ സംസാരിച്ച കെഎസ്ആര്‍ടിസി ഡ്രൈവറെ ഡ്യൂട്ടിയില്‍ നിന്ന് മാറ്റാന്‍ നിര്‍ദ്ദേശം. ഡ്രൈവര്‍ ലൈംഗീകചുവയോടെ സംസാരിച്ചെന്നാണ് ആര്യ രാജേന്ദ്രന്റെ പരാതി. പ്രതികരിച്ചത് സ്ത്രീത്വത്തെ അപമാനിച്ചത് കൊണ്ടാണെന്ന് ആര്യ പറഞ്ഞു.
കെഎസ്ആര്‍ടിസി ഡ്രൈവര്‍ എച്ച് എല്‍ യദുവിനെതിരെയാണ് നടപടി. സിഗ്നലില്‍ നിര്‍ത്തിയപ്പോള്‍ ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിക്കുകയും ലൈംഗിക ചുവയോടെ സംസാരിക്കുകയുമായിരുന്നു. ലഹരി പദാര്‍ഥങ്ങളുടെ കവര്‍ വലിച്ചെറിയുകയും ചെയ്തു. വാഹനത്തിന് സൈഡ് നല്‍കാത്തതല്ല പ്രശ്നം സിഗ്നലില്‍ നിര്‍ത്തിയപ്പോള്‍ ലൈംഗീകചുവയോടെ സംസാരിച്ചതിനാണ് പരാതി നല്‍കിയതെന്ന് ആര്യ പറഞ്ഞു.
ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു. സിഗ്‌നലില്‍ നിര്‍ത്തിയപ്പോഴാണ് സംസാരിച്ചത്. വാഹനം തടഞ്ഞുനിര്‍ത്തിയല്ല സംസാരിച്ചതെന്നും ആര്യ രാജേന്ദ്രന്‍ പറഞ്ഞു. ഇടത് ഭാഗത്ത് കൂടെ ഓവര്‍ ടേക്ക് ചെയ്യാന്‍ ശ്രമിച്ചു. കാറില്‍ പലതവണ ഇടിക്കാന്‍ ശ്രമിച്ചു. ഡ്രൈവര്‍ ലഹരി ഉപയോഗിച്ചിരുന്നുവെന്നും നിയമപരമായി നീങ്ങുമെന്നും ആര്യ രാജേന്ദ്രന്‍ പറഞ്ഞു.