തിരുവനന്തപുരം: താപനില കൂടുന്നതനുസരിച്ച് വൈദ്യുതി ഉപഭോഗവും സര്‍വകാല റെക്കോര്‍ഡില്‍. സംസ്ഥാനത്ത് ഇന്നലെ 11.31 കോടി യൂണിറ്റിന്റെ ഉപയോഗമാണുണ്ടായത്. പീക്ക് സമയ ആവശ്യകതയും റെക്കോര്‍ഡിലാണ്. വൈദ്യുതി ഉപയോഗം കൂടുന്ന സാഹചര്യത്തില്‍ പവര്‍ക്കട്ട് വേണമെന്നാണ് കെഎസ്ഇബിയുടെ ആവശ്യം.
സര്‍ക്കാരിനോട് വീണ്ടും ലോഡ് ഷെഡിങ് വേണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്നാണ് വിവരം. പലയിടതത്ും അപ്രഖ്യാപിത ലോഡ് ഷെഡിങ് നടക്കുന്നുണ്ട്. അത് ഓവര്‍ലോഡ് കാരണമാണെന്ന് കെഎസ്ഇബി പറഞ്ഞു. ഇതുവരെ 700ല്‍ അധികം ട്രാന്‍സ്ഫോമറുകള്‍ക്ക് തകരാറ് സംഭവിച്ചുവെന്നും കെഎസ്ഇബി അറിയിച്ചു.
അതേ സമയം, ലോഡ് ഷെഡിങിന്റെ കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. മെയ് രണ്ടിന് യോഗം വിളിച്ചിട്ടുണ്ട്. ഇതിന് ശേഷം ബോര്‍ഡിന്റെ തീരുമാനം കൂടി അറിഞ്ഞ ശേഷമാകും തീരുമാനം.