Newsperseconds.com

പ്രതിപക്ഷം ഭയപ്പാടോടെ വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുന്നു; എന്‍ഡിഎ സര്‍ക്കാര്‍ ഒരിക്കലും ഭരണഘടനയെ വ്രണപ്പെടുത്തില്ല; അമിത് ഷാ

Capture

ന്യൂഡല്‍ഹി: എന്‍ഡിഎ സര്‍ക്കാര്‍ ഒരിക്കലും ഭരണഘടനയെ ഹനിക്കില്ലെന്നും പ്രതിപക്ഷം ഭയപ്പാടോടെ വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ. എല്ലാ സംവരണങ്ങളും എടുത്തുകളയുന്നതിനെ കുറിച്ച് ഷാ സംസാരിക്കുന്നതായി കാണിച്ചുള്ള വ്യാജവും മോര്‍ഫ് ചെയ്തതുമായ വീഡിയോയില്‍ കോണ്‍ഗ്രസിനെതിരെ ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് പ്രതിപക്ഷത്തിനെതിരെ ആഭ്യന്തരമന്ത്രിയുടെ പ്രത്യാക്രമണം. നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഭരണഘടനയില്‍ മാറ്റം വരുത്തില്ലെന്ന് പറഞ്ഞിരുന്നു. ബിജെപി എംപിമാരുടെ ഭരണഘടനയുമായി ബന്ധപ്പെട്ടുള്ള പരാമര്‍ശങ്ങള്‍ വിവാദമായതോടെയാണ് മോദിയുടെ പരാമര്‍ശം ഉണ്ടായത്.

വ്യാജ വീഡിയോ ഷെയര്‍ ചെയ്തതിന് അസമിലെ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. ആസാമിലെ എല്ലാ ലോക്സഭാ സീറ്റുകളിലും ഞങ്ങള്‍ വിജയിക്കും. ഫലം വരുമ്പോള്‍ ബിജെപി പൂര്‍ണ്ണ ഭൂരിപക്ഷത്തോടെ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് നമുക്ക് കാണാമെന്ന് അസമിലെ റാലിയില്‍ ഷാ പറഞ്ഞു. കേവലഭൂരിപക്ഷമുള്ള സര്‍ക്കാരാണ് ഇപ്പോഴും നമുക്കുള്ളത്. പ്രതിപക്ഷം കേവല ഭൂരിപക്ഷത്തെ ഉപയോഗിക്കാറില്ല. ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്യാനും മുത്തലാഖ് നിര്‍ത്തലാക്കാനും ഞങ്ങള്‍ കേവല ഭൂരിപക്ഷം ഉപയോഗിച്ചു. രാജ്യത്തെ ശക്തിപ്പെടുത്താനും മോദിജിയെ വീണ്ടും പ്രധാനമന്ത്രിയാക്കാനും 400 സീറ്റുകള്‍ ആവശ്യമാണ്. അമിത് ഷാ പറഞ്ഞു. സംവരണം അവസാനിപ്പിക്കാനോ ഭരണഘടനയെ ഹനിക്കാനോ ആര്‍ക്കും കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മോദി സര്‍ക്കാര്‍ ഭീകരതയുടെ നട്ടെല്ല് തകര്‍ത്തതിനാല്‍ പാകിസ്ഥാനെയും തീവ്രവാദത്തെയും കുറിച്ച് വായ തുറക്കാന്‍ പ്രതിപക്ഷത്തിന് കഴിയില്ലെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു.

Share this Article

Leave a Comment