Newsperseconds.com

തന്നെ പൊതു സമൂഹത്തില്‍ നാണം കെടുത്തി; മേയര്‍ ആര്യാ രാജേന്ദ്രനെതിരെ കോടതിയെ സമീപിക്കുമെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുകൃഷ്ണ

Capture

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസ് തടഞ്ഞു നിര്‍ത്തി വാക്കേറ്റം നടത്തിയതിന് ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ ദേവിനുമെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുകൃഷ്ണ. തന്നെ പൊതു സമൂഹത്തില്‍ നാണം കെടുത്തിയതിനും മദ്യപിച്ചു, ഹാന്‍സ് ഉപയോഗിച്ചു, അശ്ലീല ആംഗ്യം കാണിച്ചു തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചതിനും
കാറില്‍ ഉണ്ടായിരുന്ന എല്ലാവര്‍ക്കുമെതിരെ കേസെടുക്കണമെന്നും യദു പറഞ്ഞു.

ഡ്യൂട്ടി തടസ്സപ്പെടുത്തിയതിന് ഹൈക്കോടതിയെ സമീപിക്കാനാണ് യദുവിന്റെ നീക്കം. യാത്ര മുഴുമിപ്പിക്കാതെ യാത്രക്കാരെ ഇറക്കിവിട്ടതില്‍ കെഎസ്ആര്‍ടിസിയാണ് നിയമനടപടി എടുക്കേണ്ടത്. കാറിലുണ്ടായിരുന്ന അഞ്ചുപേരാണ് തെറ്റു ചെയ്തത്. അവര്‍ ബസിലുണ്ടായിരുന്ന യാത്രക്കാരെ വഴിയിലിറക്കി വിട്ടവരാണ്. പരാതിയില്‍ അഞ്ചുപേരുടെ പേരാണ് പറഞ്ഞിട്ടുള്ളത്. എന്നാല്‍ രണ്ടുപേരുടെ പേരുള്ളതായിട്ടാണ് പൊലീസ് സ്റ്റേഷനില്‍ നിന്നും ലഭിച്ച റസീപ്റ്റില്‍ ഉള്ളതെന്നും യദു പറഞ്ഞു.

Share this Article

Leave a Comment