സംസ്ഥാനത്ത് തത്ക്കാലം ലോഡ് ഷെഡ്ഡിങ് വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനം. വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് വൈദ്യുതി നിയന്ത്രണം വേണ്ടെന്ന് തീരുമാനമായത്. വൈദ്യുതി ഉപഭോഗം കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ ലോഡ് ഷെഡിങ് വേണമെന്നാണ് കെഎസ്ഇബി നിലപാട്. ലോഡ് ഷെഡിങ് അല്ലാതെ മറ്റ് വഴികള്‍ തേടണമെന്ന് സര്‍ക്കാര്‍ കെഎസ്ഇബിയെ അറിയിച്ചു. വൈദ്യുതി മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം അവസാനിച്ചു.
അതേസമയം സംസ്ഥാനത്ത് പല ജില്ലകളിലും ഉഷ്ണതരംഗം തുടരുകയാണ്. നിരവധി പേര്‍ക്ക് സൂര്യാഘാതമേറ്റു. സംസ്ഥാനത്ത് ഇന്നും സൂര്യാഘാതമേറ്റ് ചികിത്സയില്‍ ഉണ്ടായിരുന്ന രണ്ട് പേര്‍ മരിച്ചു. പാലക്കാട്, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ ഉഷ്ണ തരംഗ മുന്നറിയിപ്പ് തുടരുകയാണ്. ഇതടക്കം 12 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉയര്‍ന്ന താപനില മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.