Newsperseconds.com

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിക്കെതിരെ കേസെടുക്കാന്‍ മേലുദ്യോഗസ്ഥരുടെ സമ്മര്‍ദ്ദം; എലിവിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച എസ് ഐ മരിച്ചു

Capture

കാസര്‍കോട്: എലിവിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച എസ് ഐയുടെ മരണം വിവാദത്തിലേക്ക്. എലിവിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ബേഡകം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐയും കോളിച്ചാല്‍ സ്വദേശിയുമായ കെ വിജയന്‍ (49) കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

കേസിനാസ്പദമായ സംഭവം നടന്നത് വോട്ടെടുപ്പ് ദിവസത്തിലായിരുന്നു. ബേഡടുക്ക പഞ്ചായത്ത് പ്രസിഡന്റ് ധന്യയെ അപമാനിച്ചു എന്ന പരാതിയില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഉനൈസിനെതിരെ കേസെടുക്കാന്‍ വിജയന്‍ മുകളില്‍ നിന്ന് നല്ല സമ്മര്‍ദ്ദം ഉണ്ടായിരുന്നു. വിജയന്റെ മരണകാരണം വ്യക്തമാക്കികൊണ്ട് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി രംഗത്ത് വന്നിട്ടുണ്ട്. സിപിഐഎം നേതാക്കളും മേലുദ്യോഗസ്ഥരും കേസെടുക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആരോപിച്ചു.

ഇതിനുശേഷം എസ്ഐ വിജയന്‍ മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും എംപി ആരോപിച്ചു. ഇതിനെ തുടര്‍ന്ന് പൊലീസ് ക്വാര്‍ട്ടേഴ്സില്‍ വച്ച് എലിവിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നുവെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.

Share this Article

Leave a Comment