കൊച്ചി: പനമ്പിള്ളി നഗറില്‍ കൊല്ലപ്പെട്ട നവജാത ശിശുവിന്റെ സംസ്കാരം ഇന്ന് രാവിലെ 10 ന് പച്ചാളം ശ്മശാനത്തില്‍ നടക്കും. കേസില്‍ പ്രതിയായ അമ്മയുടെ ആരോഗ്യനില മെച്ചപ്പെട്ടതിന് ശേഷം മാത്രമായിരിക്കും കസ്റ്റഡിയില്‍ വാങ്ങുക. പോലീസിന്റെ നേതൃത്വത്തിലാണ് സംസ്കാരം നടത്തുന്നത്. കുഞ്ഞിനെ ഏറ്റെടുക്കാന്‍ മറ്റാരും വരാത്ത സാഹചര്യത്തില്‍ കൂടിയാണ് പോലീസ് സംസ്കാരത്തിന് മുന്‍കൈ എടുത്തത്. പ്രതിയായ അമ്മയുടെ മാനസികനില കൂടി പൂര്‍ണ്ണമായും ശരിയായതിന് ശേഷമാണ് പോലീസ് യുവതിയെ കസ്റ്റഡിയിലെടുക്കുക.
കൂടാതെ, കേസില്‍ കുഞ്ഞിന്റെ ഡിഎന്‍എ സാംപിള്‍ പോലീസ് ശേഖരിച്ചിരുന്നു. കുഞ്ഞിന്റെ അമ്മയായ യുവതി പീഡനത്തിന് ഇരയായിരുന്നുവെന്ന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ നിലവില്‍ ആരുടേയും പേര് പറഞ്ഞിട്ടില്ല. വിശദമായ ചോദ്യം ചെയ്യലില്‍ ആരുടെയെങ്കിലും പേരു വെളിപ്പെടുത്തിയാല്‍ ഡിഎന്‍എ പരിശോധന വേണ്ടി വന്നേക്കാം എന്നതു മുന്നില്‍ക്കണ്ടാണു പൊലീസിന്റെ നടപടി.
വെള്ളിയാഴ്ച രാവിലെ അഞ്ച് മണിക്കാണ് യുവതി ഫ്ളാററിലെ ശുചിമുറിയില്‍ പ്രസവിച്ചത്. പ്രസവിച്ചയുടന്‍ കുഞ്ഞിന്റെ വായില്‍ തുണി തിരുകി വെക്കുകയായിരുന്നു. കുഞ്ഞിനെ കഴുത്തു ഞെരിച്ചു ശ്വാസം മുട്ടിച്ചു കൊല്ലാന്‍ ശ്രമം നടത്തിയെന്നും ഇതിനിടെ യുവതിയുടെ മാതാവു വാതിലില്‍ മുട്ടിവിളിച്ചതോടെ വെപ്രാളത്തില്‍ കുട്ടിയെ താഴേക്ക് എറിയുകയായിരുന്നു. അപ്പുറത്തെ പറമ്പിലേക്ക് എറിഞ്ഞത് ഉന്നം തെറ്റി റോഡിലേക്ക് എത്തുകയായിരുന്നു