Newsperseconds.com

ഹരിയാനയില്‍ ബിജെപിക്ക് തിരിച്ചടി; മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു

Capture

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ഹരിയാനയില്‍ ബി.ജെ.പിക്ക് തിരിച്ചടി. മൂന്ന് സ്വതന്ത്ര എം.എല്‍.എമാര്‍ പിന്തുണ പിന്‍വലിച്ചു. 90 അംഗ നിയമസഭയില്‍ സര്‍ക്കാരിന്റെ അംഗസംഖ്യ ഇതോടെ 42 ആയി കുറഞ്ഞു. ജെജെപി വിമതരുടെ പിന്തുണയോടെയാണ് ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ തുടരുന്നത്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കാന്‍ തീരുമാനിച്ചതായി സോംബിര്‍ സാങ്വാന്‍, രണ്‍ധീര്‍ ഗൊല്ലന്‍, ധരംപാല്‍ ഗോന്ദര്‍ എന്നീ മൂന്ന് എംഎല്‍എമാരും പറഞ്ഞു.

സംസ്ഥാനത്ത് നയാബ് സിംഗ് സൈനിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനുള്ള പിന്തുണയാണ് പിന്‍വലിച്ചത്. ഇതോടെ കോണ്‍ഗ്രസിനെ പിന്തുണക്കുന്ന എംഎല്‍എമാരുടെ എണ്ണം 34 ആയി. പ്രതിപക്ഷ നേതാവ് ഭൂപേന്ദ്ര സിങ് ഹൂഡയുടെയും കോണ്‍ഗ്രസ് അധ്യക്ഷന്‍ ഉദയ് ഭാന്റെയും സാന്നിധ്യത്തില്‍ റോഹ്തക്കില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് എംഎല്‍എമാര്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചത്. സ്വതന്ത്രരുടെ പിന്തുണ പോയതോടെ ബിജെപി സര്‍ക്കാരിന്റെ ഭൂരിപക്ഷവും നഷ്ടമായി. എംഎല്‍എമാരുടെ പിന്തുണ ഉറപ്പാക്കാനായില്ലെങ്കില്‍ സര്‍ക്കാരിന് ഭരണത്തില്‍ തുടരാന്‍ കഴിയാത്ത സാഹചര്യമാണുണ്ടാകുക. അതിനാല്‍ തന്നെ ഇനിയുള്ള നീക്കവും ബിജെപി സര്‍ക്കാരിന് വെല്ലുവിളി നിറഞ്ഞതാണ്.

Share this Article

Leave a Comment