കാട്ടാനയുടെ ആക്രമണത്തില്‍ മരണപ്പെട്ട മാതൃഭൂമി ന്യൂസ് ക്യാമറാമാന്‍ എ.വി മുകേഷിന്റെ ദാരുണാന്ത്യത്തില്‍ അനുശോചനം അറിയിച്ച് ആര്‍.പി ഐ സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി ആര്‍.സി.രാജീവ്ദാസ്. മുകേഷിന്റെ മരണം ഹൃദയഭേദകമാണെന്നും മാത്യഭൂമിയുടെ പ്രഗല്‍ഭനായ ഫോട്ടോഗ്രാഫറാണ് കാട്ടാനയുടെ ആക്രമണത്തിന് വിധേയനായി മരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളിലേക്ക് കൃത്യതയോടെയും സത്യസന്ധമായും വാര്‍ത്ത എത്തിക്കാനുള്ള ശ്രമത്തിനിടെയാണ് മുകേഷിന് ജീവന്‍ നഷ്ടമായത്. വാര്‍ത്താ ദൃശ്യങ്ങള്‍ പകര്‍ത്തുകയെന്ന തന്റെ ജോലിയില്‍ മാത്രം ഒതുങ്ങി നിന്ന വ്യക്തിയല്ല മുകേഷ് എന്ന ചെറുപ്പക്കാരന്‍. അവഗണിക്കപ്പെട്ട ചെറുജീവിതങ്ങള്‍ പോലും ക്യാമറക്കണ്ണിലൂടെ പകര്‍ത്തി ജനങ്ങളിലെത്തിക്കാന്‍ മുകേഷ് എപ്പോഴും ശ്രമിച്ചിരുന്നു. ജോലിയ്ക്കിടയിലാണ് മുകേഷിന് ജീവന്‍ നഷ്ടമായത്. കുടുംബാംഗങ്ങളെയും സഹപ്രവര്‍ത്തകരെയും എങ്ങനെ ആശ്വസിപ്പക്കണമെന്ന് അറിയില്ല. വലിയ ഞെട്ടലോട് കൂടിയാണ് ഈ വാര്‍ത്ത കേട്ടതെന്നും മുകേഷിന്റെ കുടുംബത്തിന്റെയും സഹപ്രവര്‍ത്തകരുടേയും ദുഖത്തില്‍ പങ്കുചേരുന്നതായും ആര്‍.സി.രാജീവദാസ് പറഞ്ഞു.