ബന്ദ: ഉത്തര്‍പ്രദേശിലെ ബന്ദ ജില്ലയില്‍ ദലിത് യുവതിയുടെ ഛിന്നഭിന്നമായ മൃതദേഹം കണ്ടെത്തി. നാല്പതുകാരിയായ സത്രീയാണ് ക്രൂരബലാത്സഗത്തിന് ഇരയായി കൊല്ലപ്പെട്ടത്. ബന്ദയിലെ ഗിര്‍വാന്‍ പോലീസ് സ്റ്റേഷന് പരിധിയിലെ പടൗറ ഗ്രാമത്തിലാണ് സംഭവം.
രാജ്കുമാര് ശുക്ല എന്നയാളുടെ മില്ലില്‍ ജോലിക്കെത്തിയ സത്രീയാണ് ദാരുണമായി കൊല്ലപ്പെട്ടത്. 20 വയസ്സുള്ള മകള്‍ അമ്മയെ തിരികെ വിളിക്കാന്‍ മില്ലില്‍ എത്തിയപ്പോള്‍ അകത്ത് നിന്ന് അമ്മയുടെ നിലവിളി കേട്ടു. വാതില്‍ തുറന്നപ്പോള്‍ അമ്മയുടെ മൃതദേഹം മൂന്ന് കഷണങ്ങളായി കിടക്കുന്നത് കണ്ടു.
തുടര്‍ന്ന് അവര്‍ പോലീസിനെ അറിയിക്കുകയും രാജ്കുമാര്, സഹോദരന് ബൗവ ശുക്ല, രാമകൃഷ്ണ ശുക്ല എന്നിവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. പ്രതികള്‍ തന്റെ അമ്മയെ കൂട്ടബലാത്സംഗം ചെയ്യുകയും ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്തുവെന്ന് മകള്‍ പോലീസിനോട് പറഞ്ഞു. കൂട്ടബലാത്സംഗം, കൊലപാതകം എന്നീ വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തു.