Newsperseconds.com

21 ദിവസത്തേക്ക് ജയിലിന് പുറത്ത്, റോഡ് ഷോകള്‍ക്ക് മുന്നോടിയായി അരവിന്ദ് കെജ്രിവാളിന്റെ ക്ഷേത്രദര്‍ശനം

Capture

ന്യൂഡല്‍ഹി: ഇടക്കാല ജാമ്യം അനുവദിച്ച് ഒരു ദിവസത്തിന് ശേഷം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഹനുമാന്‍ ക്ഷേത്രം സന്ദര്‍ശിച്ചു. ഇന്ന് ദേശീയ തലസ്ഥാനത്ത് മെഗാ റോഡ്ഷോ നടത്തും. മോചിതനായതിന് ശേഷമുള്ള തന്റെ ആദ്യ പൊതുപ്രസ്താവനയില്‍ ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ കെജ്രിവാള്‍ വോട്ടര്‍മാരോട് അഭ്യര്‍ത്ഥിക്കും. ഡല്‍ഹിയിലെ ആംആദ്മി പാര്‍ട്ടി ഓഫീസില്‍ വാര്‍ത്താസമ്മേളനം നടത്തി അരവിന്ദ് കെജരിവാള്‍ നിലപാടുകള്‍ വ്യക്തമാക്കും.

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി ജൂണ്‍ 1 വരെ കെജ്രിവാളിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. തുടക്കത്തില്‍ തന്നെ റോഡ് ഷോ നടത്തി അരവിന്ദ് കെജരിവാളിന്റെ തിരിച്ചുവരവ് ഗംഭീരമാക്കാനുള്ള ശ്രമത്തിലാണ് ആംആദ്മി പാര്‍ട്ടി. വെള്ളിയാഴ്ച വൈകുന്നേരം തിഹാര്‍ ജയിലില്‍ നിന്ന് ഇറങ്ങിയ ആം ആദ്മി പാര്‍ട്ടി മേധാവിയെ നിരവധി അനുയായികളാണ് സ്വീകരിക്കാനെത്തിയത്.

ലോക്സഭ തെരഞ്ഞെടുപ്പ് നാലാംഘട്ടത്തിലേക്ക് കടക്കാന്‍ ഇരിക്കേ, കെജരിവാളിനെ ദേശീയതലത്തില്‍ തന്നെ ഉയര്‍ത്തിക്കാട്ടാനാണ് പാര്‍ട്ടിയുടെ പദ്ധതി. മെയ് 25നാണ് ഡല്‍ഹിയിലെ ഏഴു മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്. 50 ദിവസത്തെ ജയില്‍വാസത്തിന് ശേഷം പുറത്തിറങ്ങിയ കെജരിവാളിനെ എഎപി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളോടെയാണ് എതിരേറ്റത്.

Share this Article

Leave a Comment