ഡല്‍ഹിയില്‍ സെന്‍ട്രല്‍ റവന്യൂ ബില്‍ഡിംഗിലെ ആദായനികുതി ഓഫീസില്‍ വന്‍ തീപിടിത്തം. അപകടത്തില്‍ ഒരാള്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഏഴു പേരെ രക്ഷപ്പെടുത്തി. 21 അഗ്‌നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തിയതിനാല്‍ വലിയ അപകടം ഒഴിവായി. ഓഫീസ് സൂപ്രണ്ടായി ജോലി ചെയ്തിരുന്ന 46 കാരനാണ് അപകടത്തില്‍ മരിച്ചത്. തീപിടുത്തതിനുള്ള കാരണം ഇതുവരെ വ്യക്തമല്ല.
ഇന്ന് ഉച്ചക്ക് 2.45 ഓടെയാണ് തീപിടിച്ചത്. ഡല്‍ഹി പൊലീസിന്റെ പഴയ ഹെഡ് ക്വാര്‍ട്ടേഴ്സ് ഓഫിസിന് എതിര്‍ വശത്തുള്ള കെട്ടിടത്തിലാണ് അപകടം സംഭവിച്ചത്. സംഭവത്തില്‍ ഡല്‍ഹി പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുയാണ്. തീപിടിത്തത്തിന്റെ രംഗങ്ങള്‍ സമൂഹ മാധ്യമത്തില്‍ പ്രചരിക്കുന്നുണ്ട്.