തിരുവനന്തപുരം: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ നാലു വയസ്സുകാരിക്ക് ഉണ്ടായ ചികിത്സ പിഴവില്‍ പ്രതികരിച്ച് ഗവര്‍ണര്‍. സംഭവത്തിന്രെ റിപ്പോര്‍ട്ട് പുറത്ത് വന്നിട്ട് കൂടുതല്‍ നടപടികളിലേക്ക് പോവും. നാവിന് കുഴപ്പം കണ്ടപ്പോള്‍ ശസ്ത്രക്രിയ ചെയ്തെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അങ്ങനെ ചെയ്യാമോ ഇല്ലയോ എന്നത് വേറെ കാര്യം. സംഭവത്തില്‍ അന്വേഷണം നടക്കട്ടെ. സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ച്ചയുടെ വക്കിലാണെന്നും ഗവര്‍ണര്‍ ആരോപിച്ചു.
അതേ സമയം, അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ അനീഷ്യയുടെ മരണവുമായി ബന്ധപ്പെട്ട് അവരുടെ കുടുംബം തന്നെ കണ്ടിരുന്നു. പരവൂര്‍ കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അനീഷ്യയുടെ ആത്മഹത്യ സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ടാണ് മാതാപിതാക്കള്‍ തന്നെ കണ്ടത്. അനീഷ്യയുടെ മാതാപിതാക്കള്‍ നല്കിയ പരാതി സംസ്ഥാന സര്‍ക്കാറിനും കേന്ദ്രസര്‍ക്കാനും അയച്ച് നല്‍കും. അനീഷ്യക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപം നടത്തിയത് ശരിയല്ല. സംസ്ഥാനത്തെ ക്രമസമാധാന നില സംബന്ധിച്ച് ശരിയായ ചില കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞു.