ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടന് മമ്മൂട്ടിയെ കുറിച്ച് നടക്കുന്ന അപവാദ പ്രചരണങ്ങളില്‍ വര്‍ഗീയതയുടെ വികൃത മുഖം തെളിഞ്ഞു നില്‍ക്കുന്നുവെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ഡോ:രാജീവ് മേനോന്. മമ്മൂട്ടിക്കെതിരെ തീവ്രവാദ ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ക്കെതിരെ സമഗ്ര അന്വേഷണം വേണം. ഭാരതത്തിന്റെ അഭിമാനമായ ഭരത് മമ്മൂട്ടിയെ കുറിച്ച് അപവാദ പ്രചരണങ്ങള്‍ നടത്തിയവര്‍ക്ക് ഏതെങ്കിലും പ്രത്യേക സംഘവുമായി ബന്ധമുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വിഷയത്തില്‍ പ്രധാനമന്ത്രിയുടെ ഇടപെടല്‍ ഉണ്ടാവണമെന്നും അദ്ദേഹത്തിന് നിവേദനം നല്‍കിയിട്ടുണ്ടെന്നും ഡോ:രാജീവ് മേനോന് ന്യൂസ് പെര് സെക്കന്റ്സിനോട് പറഞ്ഞു. മമ്മൂട്ടിക്കെതിരെ നടന്ന ഗൂഢാലോചനക്ക് പിന്നിലുള്ളവരെ കണ്ടെത്തണം. മനപ്പൂര്‍വ്വം സമൂഹത്തിനു മുന്നില്‍ അദ്ദേഹത്തെ അപമാനിക്കാന്‍ വന്‍രാഷ്ട്രീയ ഗൂഢാലോചനക്ക് ശേഷം നടന്ന ഇത്തരം ദുഷ്പ്രചരണങ്ങള്‍ വെച്ചുപൊറുപ്പിക്കാനാവില്ലെന്നും സിനിമ പോലുള്ള കലാരൂപത്തെ മുതലെടുക്കുന്നവരെ അകറ്റിനിര്‍ത്തണമെന്നും ഡോ. രാജീവ്മേനോന്‍ കൂട്ടിച്ചേര്‍ത്തു.

പ്രായഭേദമന്യേ മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മമ്മൂട്ടിയെന്ന പ്രതിഭ. അഭിനയം കൊണ്ടും പെരുമാറ്റം കൊണ്ടും പ്രവൃത്തികൊണ്ടും മമ്മൂട്ടിയെന്ന മഹാനടന് മലയാളി മനസ്സില്‍ കുടിയേറി പാര്‍ക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളേറെയായി. സിനിമയിലെ തിരക്കുകള്‍ക്കിടയിലും സാമൂഹിക സാംസ്കാരിക വേദികളില്‍ എത്താന്‍ അദ്ദേഹം മടിക്കാറില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയും ഭാഗം ചേരാതെ എല്ലാ നേതാക്കളോടും ഒരേ രീതി പുലര്‍ത്തുന്ന പ്രകൃതമാണ് അദ്ദേഹത്തിന്റേത്. അത്തരത്തിലൊരു വ്യക്തിയെ അപമാനിക്കാന്‍ ശ്രമിച്ചത് കൃത്യമായ രാഷ്ട്രീയ ഗൂഢാലോചനയോട് കൂടി തന്നെയാണ്. ഒരു മഹാനടനെ ഇത്തരത്തില്‍ സൈബര്‍ അക്രമണം നടത്തിയതും വിദ്വേഷ പ്രചരണങ്ങളാല്‍ മൂടിയതും കേന്ദ്രത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരേണ്ടത് അനിവാര്യമാണെന്നും ഡോ. രാജീവ്മേനോന്‍ പറഞ്ഞു.

മമ്മൂട്ടിയെന്ന മലയാളികളുടെ പ്രിയപ്പെട്ട സിനിമാ നടന് മലയാളിയും സര്‍വ്വോപരി കേരളീയനും ആകാനേ കഴിയൂ. നാട്ടിലെ സാമൂഹികവും രാഷ്ട്രീയവുമായ മാറ്റങ്ങള്‍ക്കൊപ്പം സഞ്ചരിക്കാന്‍ ശ്രമിക്കുന്ന ഒരു നല്ല മനുഷ്യന് കൂടിയാണ് അദ്ദേഹം. മമ്മൂട്ടിയെന്ന മഹാ നടനിലൂടെ ലോകം മലയാളത്തെ അറിഞ്ഞിട്ടുണ്ട്. ആ നടനെ അധിക്ഷേപിക്കുന്ന വര്‍ഗീയ രാഷ്ട്രീയത്തിന്റെ വക്താക്കള്‍, മറ്റൊരാളെയും മനുഷ്യനായി കാണുന്നില്ല. അവരുടെ രാഷ്ട്രീയ വിജയത്തിനു വേണ്ടിയുള്ള ആയുധമായിട്ടു മാത്രമാണ് മറ്റുള്ളവരെ അവര്‍ ഉപയോഗിക്കുന്നതെന്നും ഡോ. രാജീവ്മേനോന്‍ പറഞ്ഞു. അതേ സമയം, മമ്മൂട്ടിയുടെ പുതിയ ചിത്രമായ ‘ടര്‍ബോ’യ്ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുന്നുവെന്നും ഡോ. രാജീവ്മേനോന്‍ അറിയിച്ചു.