ആത്മീയ നേതാവ് സ്വാമി എ. ഹരിനാരായണ സ്വാമിക്ക് ജന്മദിനാശംസകള് നേര്‍ന്ന് ആര്‍പിഐ സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി ആര്.സി.രാജീവ് ദാസ്. ഗൂരൂവായൂരിലെത്തി സ്വാമിയെ നേരില്‍ കണ്ടാണ് പിറന്നാള്‍ ആശംസകള്‍ അറിയിച്ചത്. ആശ്രമത്തിന്റെ ഭാവി പ്രവര്‍ത്തനങ്ങളെ കുറിച്ചും വികസനപ്രവര്‍ത്തനങ്ങളെ കുറിച്ചും ഇരുവരും കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ച നടത്തി. ആര്‍പിഐ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സുനില്‍ മന്നത്തും കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു. സ്വാമിജി സ്ഥാപിച്ച സായിസഞ്ജീവിനി ട്രസ്റ്റ് ഇന്ന് 25-ാമത് വാര്‍ഷികം കൊണ്ടാടുമ്പോള്‍ അദ്ദേഹത്തിന്റെ ജന്മദിനവും ഇതോടൊപ്പം ആഘോഷിക്കുകയാണ്. മനുഷ്യരാശിയുടെ ആത്മീയവും ഭൗതികവുമായ ഉന്നമനത്തിന്റെ സമഗ്രമായ കാഴ്ചപ്പാടോടെയാണ് സായി സഞ്ജീവനിയുടെ തുടക്കം. എല്ലാവരുടേയും ശാരീരികവും മാനസികവും ആത്മീയവുമായ ക്ഷേമത്തിനായി അക്ഷീണം പ്രവര്‍ത്തിക്കുന്ന സ്വാമിയുടെ പിറന്നാള്‍ ദിനത്തില്‍ അദ്ദേഹത്തെ കാണാന്‍ സാധിച്ചതിലുള്ള സന്തോഷവും ആര്.സി രാജീവ്ദാസ് ന്യൂസ്പെര്സെക്കന്റ്സിനോട് പങ്കുവെച്ചു.

ഹരിനാരായണന് സ്വാമി ലോകമെമ്പാടും മനുഷ്യരാശിയുടെ മൊത്തത്തിലുള്ള ആത്മീയതക്കായി ആഴത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന മഹത് വ്യക്തിയാണ്. സമഗ്രമായ ഗവേഷണവും ശാസ്ത്രീയവുമായ രീതികളിലൂടെ മനുഷ്യരാശിയുടെ ആത്മീയവും ഭൗതികവുമായ ഉന്നമനത്തിന്റെ സമഗ്രമായ കാഴചപ്പാടോടെയാണ് സഞ്ജീവനിയുടെ തുടക്കം. അന്നു മുതല്‍ സായി സഞ്ജീവനി ചാരിറ്റബിള്‍ ട്രസ്റ്റ് സംരക്ഷണം, സ്വയം സഹായ പരിപാടികള്‍, വിവിധ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെ മാനവികതയെ സേവിച്ചു. ഇന്ന് സഞ്ജീവനി 25 ാം വാര്‍ഷികാഘോഷത്തിന്റെ നിറവില്‍ നിറഞ്ഞു നില്‍ക്കുകയാണെന്നും ആര്.സി രാജീവ്ദാസ് പറഞ്ഞു.

പ്രമുഖ ആത്മീയ നേതാവായ സ്വാമി എ ഹരിനാരായണന് ഗുരുവായൂരിലാണ് ജനിച്ചുവളര്‍ന്നത്. സ്വാമിജിയെ ജനങ്ങള്‍ വ്യത്യസ്ത രീതികളിലാണ് കാണുന്നത്. ചിലര്‍ക്ക് അദ്ദേഹം ഗുരുവാണ്, ചിലര്‍ അദ്ദേഹത്തെ യോഗിയായും, ചിലര്‍ മനുഷ്യസ്നേഹിയായും, ചിലര്‍ ആത്മീയ ശാസ്ത്രജ്ഞനായും ,ചിലര്‍ പ്രമുഖ ആത്മീയ നേതാവായും അദ്ദേഹത്തെ കാണുന്നു. ഇതിനെല്ലാം ഉപരിയായി സ്വാമിജി തന്റെ ജീവിതം മുഴുവന്‍ പാവപ്പെട്ടവര്‍ക്കും നിരാലംബര്‍ക്കും വേണ്ടി സമര്‍പ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സ്വാമിജി എല്ലാവരേയും സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു. ലോകമെമ്പാടുമുള്ള നിരവധി ആത്മീയ അന്വേഷകരെ വര്‍ഗ ദേശീയതയുടേയും മതത്തിന്റെയും അതിരുകള്‍ക്കപ്പുറം അവരുടെ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ സ്വാമിജി പ്രചോദിപ്പിട്ടുണ്ടെന്നും ആര്.സി രാജീവ്ദാസ് പറഞ്ഞു.