മീററ്റ്: ഉത്തര്‍പ്രദേശിലെ മീററ്റില്‍ കല്ല്യാണ ദിവസം വധൂവരന്മാര് ചുംബിച്ചതിനെ ചൊല്ലി കുടുംബാംഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം. സംഭവത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. കുടുംബങ്ങള്‍ തമ്മില്‍ അടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
ഹാപൂരിലെ അശോക് നഗര്‍ പ്രദേശത്താണ് വിവാഹം നടന്നത്. രണ്ട് സഹോദരിമാരുടെയും വിവാഹം ഒരുമിച്ചാണ് നടത്തിയത്. അതില്‍ ഇളയ സഹോദരിയും വരനുമാണ് വേദിയില്‍ നിന്ന് ചുംബിച്ചത്. ഉടന്‍ തന്നെ പ്രകോപിതരായ കുടുംബാഗംങ്ങള്‍ തമ്മില്‍ അടിക്കാന്‍ തുടങ്ങി. പിന്നീട് വടികളും കത്തികളും ഉപയോഗിച്ച് അക്രമിക്കാന്‍ ആരംഭിച്ചപ്പോള്‍ മുതിര്‍ന്നവര്‍ ഇടപെട്ട് പരിഹരിക്കുകയായിരുന്നു. സംഭവത്തിനെതിരെ നിരവധി കമന്റുകളും ട്രോളുകളുമാണ് സോഷ്യല്‍മീഡിയയില്‍ വരുന്നത്.