പാമ്പിന് വിഷം കൊണ്ട് റേവ് പാര്‍ട്ടി നടത്തിയ യൂട്യൂബറും റിയാലിറ്റി ഷോ താരവുമായ എല്‍വിഷ് യാദവ്. മേനക ഗാന്ധിയുടെ നേതൃത്വത്തിലുള്ള മൃഗസംരക്ഷകരുടെ സംഘടനയായ പീപ്പിള്‍ ഫോര്‍ ആനിമല്‍സ് എന്ന സംഘടനയിലെ അംഗങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് എല്‍വിഷ് യാദവ് അറസ്റ്റിലായത്. എല്വിഷിനൊപ്പം നാലുപേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികള്‍ക്കെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തി.
നോയിഡയില്‍ ഇന്നലെ നടത്തിയ പാര്‍ട്ടിക്കിടെയാണ് സംഘം പോലീസിൻ്റെ പിടിയിലാകുന്നത്. എല്വിഷാണ് സംഘത്തിന് പാമ്പിന്‍വിഷം എത്തിച്ച് നല്‍കിയിരുന്നതെന്ന് പൊലീസ് പറയുന്നു. പാര്‍ട്ടി നടത്തി അറസ്റ്റിലായ എല്വിഷിന്റെയും സംഘത്തിന്റെയും കയ്യില്‍ നിന്ന് ഒന്‍പത് പാമ്പുകളെയും പോലീസ് കണ്ടെടുത്തു.
അതേസമയം, നോയിഡയുടെ പലഭാഗങ്ങളിലും പാമ്പുകളെയും അവയുടെ വിഷവും ഉപയോഗിച്ച് ലൈവ് വിഡിയോകള്‍ ചെയ്യാറുണ്ടെന്നും, നിയമവിരുദ്ധമായ ലഹരിപ്പാര്‍ട്ടികള്‍ സംഘടിപ്പിക്കാറുണ്ടെന്നും പരാതിക്കാരനായ ഗൗരവ് ഗുപ്ത പറയുന്നു.