Newsperseconds.com

ശക്തി പ്രാപിച്ച് റെമാല്‍ ചുഴലിക്കാറ്റ്; ബംഗ്ലാദേശില്‍ 16 പേര്‍ മരണപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്

Capture

ഈ വര്‍ഷത്തെ ആദ്യത്തെ വലിയ ചുഴലിക്കാറ്റായ റെമാല്‍ ചുഴലിക്കാറ്റ് ബംഗാള്‍ ഉള്‍ക്കടലിന്റെ തീരത്ത് കരയില്‍ പതിച്ചതിന് ശേഷം ബംഗ്ലാദേശില്‍ 16 പേര്‍ മരണപ്പെട്ടതായി റിപ്പോര്‍ട്ട്. ബംഗ്ലാദേശ്, പശ്ചിമ ബംഗാള്‍ തീരപ്രദേശങ്ങളില്‍ പെയ്ത മഴയില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും വൈദ്യുതി ലൈനുകളില്‍ സാരമായ കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.

മണിക്കൂറില്‍ 135 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിക്കുന്ന കൊടുങ്കാറ്റ് ബംഗ്ലാദേശിന്റെ തെക്കന്‍ തുറമുഖമായ മോംഗ്ലയ്ക്കും സമീപത്തെ പശ്ചിമ ബംഗാളിലെ സാഗര്‍ ദ്വീപുകള്‍ക്കും ചുറ്റുമുള്ള പ്രദേശം കടന്ന് ഞായറാഴ്ച രാത്രി 9 മണിയോടെ കരയില്‍ എത്തിയതായി കാലാവസ്ഥാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ബംഗ്ലാദേശില്‍ 10 പേരെങ്കിലും കൊല്ലപ്പെട്ടു. ബാക്കിയുള്ളവര്‍ പശ്ചിമ ബംഗാളില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്തത്. ചിലര്‍ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്കുള്ള യാത്രാമധ്യേ മരിച്ചതായും മറ്റു ചിലര്‍ കനത്ത വെള്ളക്കെട്ടിലും കൊടുങ്കാറ്റിലും മുങ്ങിയോ വീടുകള്‍ തകര്‍ന്നോ മരിച്ചതായി അധികൃതര്‍ പറഞ്ഞു. പശ്ചിമ ബംഗാളില്‍ വൈദ്യുതാഘാതമേറ്റ് നാല് പേര്‍ മരിച്ചു. കൊടുങ്കാറ്റ് വൈദ്യുതി ലൈനുകളിലും തട്ടി, പല തീരപ്രദേശങ്ങളിലും വൈദ്യുതി വിച്ഛേദിച്ചു.

Share this Article

Leave a Comment