Newsperseconds.com

ഇസ്രയലിനെതിരെയുള്ള പോരാട്ടത്തിൽ ജീവത്യാഗത്തിന് തയ്യാറെന്നും ഹിസ്ബുള്ള തലവൻ

Untitled design (20)

ഇസ്രയലിനെതിരെയുള്ള ശക്തമായ പോരാട്ടത്തിൽ ജീവത്യാഗത്തിന് തയ്യാറെന്നും ഹിസ്ബുള്ള തലവൻ സയദ് ഹസൻ നസ്റള്ള. ഹമാസിന്റെ പോരാട്ടം പൂർണമായും പലസ്തീൻ ജനതയ്‌ക്കുവേണ്ടിയാണ്. പോരാട്ടത്തിൻ്റെ രഹസ്യ സ്വഭാവമാണ് വിയജത്തിലെത്താൻ കാരണമെന്നും സയദ് ഹസൻ നസ്റള്ള പറഞ്ഞു. ഹമാസിന്റെ തീരുമാനം ശരിയും ധീരവുമായിരുന്നുവെന്നും അത് കൃത്യ സമയത് അവർ നടപ്പാക്കിയെന്നും സയദ് ഹസൻ നസ്റള്ള പറഞ്ഞു. യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ഹിസ്ബുള്ള തലവൻ്റെ ആദ്യ പ്രതികരണമാണ്.

അതേസമയം, അമേരിക്ക ഇസ്രേയലിന് 14.5 ബില്യൺ ഡോളറിന്റെ സൈനിക സഹായം പ്രഖ്യാപിച്ചിരിക്കുകയാണ്. അമേരിക്ക ഉള്ളപ്പോള്‍ ഇസ്രേയൽ ഒറ്റക്കാവില്ലെന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞു. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തു.

ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 9200 കടന്നു. 9227 പേർ കൊല്ലപ്പെട്ടെന്ന് പലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. കൊല്ലപ്പെട്ടവരിൽ 3826 ക്കുട്ടികളും 2405 സ്ത്രീകളുമുണ്ട്. 32,500 പേർക്കാണ് പരിക്കേറ്റത്.

Share this Article

Leave a Comment