Newsperseconds.com

ജൂണ്‍ 4 ന് ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതോടെ മോദിയും അമിത്ഷായും തൊഴില്‍രഹിതരാകും; മല്ലികാര്‍ജുന്‍ ഖര്‍ഗെ

Capture

ദില്ലി: ജൂണ്‍ 4 ന് ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതോടെ മോദിയും അമിത്ഷായും തൊഴില്‍രഹിതരാകുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. അമിത് ഷായുടെ സമീപകാല പരാമര്‍ശങ്ങളെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ വിമര്‍ശിച്ചു. മാറ്റത്തിന്റെ കാറ്റ് വീശിത്തുടങ്ങി എന്നായിരുന്നു മമത ബാനര്‍ജിയും ലാലു പ്രസാദും ആത്മവിശ്വാസം പ്രകടിപ്പിച്ചത്. അതേ സമയം അവസാന ഘട്ട തെരെഞ്ഞടുപ്പിന്റെ പ്രചാരണം നാളെ അവസാനിക്കാനിരിക്കെ വാരാണസിയിലെ പ്രചാരണത്തിന്റെ നേതൃത്വം ബിജെപി അമിത്ഷായ്ക്ക് നല്‍കി. അമൃത്സറില്‍ ഒരു പത്രസമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഖാര്‍ഗെ പറഞ്ഞു, ഷാ ആശങ്കാകുലനാണ്. ജൂണ്‍ 4ന് ശേഷം അദ്ദേഹത്തിന് ജോലി നഷ്ടപ്പെടാന്‍ പോകുകയാണ്. അദ്ദേഹത്തിന്റെ സ്ഥാനം ശൂന്യമാകും, ഞങ്ങള്‍ ആ ജോലികള്‍ ഏറ്റെടുക്കാന്‍ പോകുന്നുവെന്നും ഖാര്‍ഗെ പറഞ്ഞു.

അവസാനഘട്ട ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കുള്ള പരസ്യപ്രചരണം നാളെ അവസാനിക്കും. 8 സംസ്ഥാനങ്ങളിലും ചണ്ഡീഗഡിലുമായി 57 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ്. ഉത്തര്‍പ്രദേശില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരിക്കുന്ന വാരണാസി ഉള്‍പ്പെടെയുള്ള 13 സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. പഞ്ചാബിലെയും ഹിമാചല്‍പ്രദേശിലെയും എല്ലാ സീറ്റുകളിലും ഈ ഘട്ടത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. പശ്ചിമബംഗാളില്‍ 9 ലും ബിഹാറില്‍ എട്ട് സീറ്റിലും തെരഞ്ഞെടുപ്പ് നടക്കും. നടി കങ്കണ റണാവത്ത്, കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍, അഭിഷേക് ബാനര്‍ജി,ലാലുപ്രസാദവിന്റെ മകള്‍ മിസാ ഭാരതി എന്നിവര്‍ ഈ ഘട്ടത്തില്‍ ആണ് ജനവിധി തേടുന്നത്. നാളെ പരസ്യപ്രചാരണം അവസാനിച്ചാല്‍ കന്യാകുമാരിക്ക് പോകുന്ന നരേന്ദ്രമോദി വിവേകാനന്ദ പാറയില്‍ വൈകിട്ട് മുതല്‍ ധ്യാനം ഇരിക്കും. വോട്ടെടുപ്പ് നടക്കുന്ന ഒന്നാം തീയതി വരെയാണ് മോദി ധ്യാനം ഇരിക്കുക.

Share this Article

Leave a Comment