മലപ്പുറം: മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ പ്രതിഷേധവുമായി മുസ്ലിം ലീഗ് രംഗത്ത്. രണ്ടര ലക്ഷത്തോളം കുട്ടികളാണ് പ്ലസ് വണ്ണിലേക്ക് അപേക്ഷിച്ചത്. എന്നാല്‍ രണ്ട് ലക്ഷം സീറ്റ് പോലും ഇല്ലെന്നതാണ് വാസ്തവം. ഏറ്റവും കൂടുതല്‍ അപേക്ഷകരുള്ളത് മലപ്പുറത്താണ്. അവിടെ പതിനാലായിരത്തിലേറെ സീറ്റുകളാണ് കുറവുള്ളത്. സംസ്ഥാനത്ത് ആകെ അപേക്ഷകരുടെ എണ്ണത്തിലും വര്‍ധനവുണ്ട്. അപേക്ഷരുടെ എണ്ണത്തിലെ വര്‍ധനവില്‍ കൂടുതലും മലപ്പുറത്ത് തന്നെയാണ്.
മലബാറിലെ ആറ് ജില്ലകളിലെ കളക്ടറേറ്റുകളിലേക്കാണ് ലീഗ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്മെന്റ് ഇന്ന് പ്രസിദ്ധീകരിക്കാനിരിക്കെയാണ് പ്രതിഷേധം ശക്തമാകുന്നത്. പ്ലസ് വണ്‍ അപേക്ഷകരിലും കുറവാണ് മലബാറിലെ സീറ്റുകളുടെ എണ്ണമെന്നതാണ് പ്രതിസന്ധിക്ക് കാരണം. വിദ്യാര്‍ത്ഥികളും മാതാപിതാക്കളും ആശങ്കയിലായിരുന്നു. പ്ലസ് വണ്‍ അപേക്ഷകരുടെ എണ്ണത്തില്‍ ഏറ്റവും കൂടുതലുള്ളത് മലപ്പുറത്താണ്. സംസ്ഥാനത്ത് ലഭിച്ച അപേക്ഷകളില്‍ പകുതിയില്‍ അധികവും മലബാറില്‍ നിന്നാണ്. രണ്ടര ലക്ഷത്തോളം വരുന്ന അപേക്ഷകര്‍ക്ക് രണ്ട് ലക്ഷം പോലും സീറ്റില്ല.