Newsperseconds.com

കേരളത്തില്‍ ബിജെപി ആറു സീറ്റ് വരെ നേടും; വയനാട്ടില്‍ രാഹുലിന്റെ ഭൂരിപക്ഷം കുറയും; തൃശ്ശൂരില്‍ മറ്റ് അത്ഭുതമൊന്നും സംഭവിച്ചില്ലെങ്കില്‍ താമര വിരിയുമെന്ന് ഉറപ്പുണ്ട്; കെ. സുരേന്ദ്രന്‍

Capture

കോഴിക്കോട്: കേരളത്തില്‍ ബിജെപി ആറു സീറ്റ് വരെ നേടുമെന്നും എക്‌സിറ്റ് പോളിനേക്കാള്‍ വലിയ വിജയം നേടുമെന്നും സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മോദി ഭരണത്തുടര്‍ച്ചയാണ് കേരളത്തിലും വരാന്‍ പോകുന്നത്. സംസ്ഥാനം ഇത്തവണ കേന്ദ്രസര്‍ക്കാരിന്റെ മികച്ച ഭരണത്തിനുള്ള പോസിറ്റീവ് വോട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം, ആറ്റിങ്ങല്‍, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, പാലക്കാട്, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ ബിജെപിക്ക് പ്രതീക്ഷയുണ്ട്. കേരളത്തില്‍ 25 ശതമാനത്തിലധികം വോട്ട് കിട്ടുമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

അതേ സമയം, യുഡിഎഫിനും എല്‍ഡിഎഫിനും വോട്ട് കുറയും. സര്‍ക്കാരിനെതിരായ വികാരം യുഡിഎഫിന് ഗുണമാകില്ല. പക്ഷേ സര്‍ക്കാര്‍ വിരുദ്ധ വികാരം ബിജെപിയുടെ വോട്ടാകും. വയനാട്ടില്‍ വിജയം പ്രതീക്ഷച്ചല്ല മത്സരിച്ചത്. എന്നാല്‍ വയനാട്ടില്‍ ബിജെപിക്ക് വോട്ട് കൂടും. രാഹുലിന്റെ ഭൂരിപക്ഷം കുറയും. തൃശ്ശൂരില്‍ നല്ല ഭൂരിപക്ഷമുണ്ടാകുമെന്നും തൃശ്ശൂരില്‍ മാസ് സപ്പോര്‍ട്ട് കിട്ടുമെന്നും അദ്ദേഹം പറഞ്ഞു. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതോടെ ബിജെപി ക്യാമ്പുകള്‍ സന്തോഷത്തിലാണ്. തിരുവനന്തപുരത്തും തൃശ്ശൂരും ആറ്റിങ്ങലുമെല്ലാം കാടിളക്കി നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണം വെറുതെയാവില്ലെന്ന് വിശ്വാസമുണ്ട്. സ്ഥാനാര്‍ത്ഥികള്‍ക്ക് പകരം നരേന്ദ്രമോദി നിറഞ്ഞുനിന്ന തിരഞ്ഞെടുപ്പ് പരിപാടികളിലൂടെ വോട്ടുബാങ്കുകളെ വലിയ രീതിയില്‍ സ്വാധിനിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും വ്യക്തമാണ്. തൃശ്ശൂരില്‍ മറ്റ് അത്ഭുതമൊന്നും സംഭവിച്ചില്ലെങ്കില്‍ തീര്‍ച്ചയായും താമര വിരിയുമെന്നും അദ്ദേഹം പറഞ്ഞു.

Share this Article

Leave a Comment