പ്രവചനാതീതമായ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മൂന്നാം തവണയും ഭരണത്തിലേക്കെത്തുന്ന നരേന്ദ്രമോദി സര്‍ക്കാരിന് ആശംസകള്‍ അറിയിച്ച് ആര്‍ പി ഐ സംസ്ഥാന സംഘടന ജനറല്‍ സെക്രട്ടറി ആര്‍.സി രാജീവ്ദാസ്. ഏഴ് ഘട്ടങ്ങളിലായി സ്വതന്ത്രവും നിക്ഷ്പക്ഷവുമായ തെരഞ്ഞെടുപ്പാണ് ഭാരതത്തില്‍ നടന്നത്. 2024 ലും 2019 ലും തുടര്‍ന്ന മോദിതരംഗം ഇത്തവണയും നടന്നു. വാരാണസിയിലടക്കം കടുത്ത മത്സരം നേരിട്ടെങ്കിലും വന്‍ഭൂരിപക്ഷത്തോടെയാണ് മോദിയുടെ വിജയം. ഇന്ത്യയില്‍ ജനാധിപത്യ ഉത്സവമാണ് നടന്നത്. കഴിഞ്ഞ 10 വര്‍ഷമായി ജനങ്ങളില്‍ നിന്ന് മോദിക്ക് ലഭിച്ച അത്ഭുതകരമായ സ്നേഹവും വിശ്വാസവുമാണ് ഈ ഭരണത്തുടര്‍ച്ചക്ക് കാരണം. ജനങ്ങള്‍ക്ക് അദ്ദേഹത്തിന്റെ മേലുള്ള വിശ്വാസം തന്നെയാണ് വോട്ടായി മാറിയതെന്നും ആര്‍.സി രാജീവ്ദാസ് പറഞ്ഞു.
അതേ സമയം, കേരളത്തിലെ ജനങ്ങളുടെ ഭരണവിരുദ്ധവികാരമാണ് ഈ തെരഞ്ഞെടുപ്പിലൂടെ കാണാന്‍ സാധിക്കുന്നത്. പിണറായി സര്‍ക്കാരില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടുവെന്നത് ഈ തെരഞ്ഞെടുപ്പില്‍ പൂര്‍ണ്ണമായും വ്യക്തമാണ്. കനല്‍ ഒരു തരി മാത്രമേ കേരളത്തില്‍ ഉണ്ടായുള്ളൂ. ആറ്റിങ്ങലില്‍ നടന്ന ഇഞ്ചോടിഞ്ച് പോരാട്ടവും അതിന് ഉദാഹരണമാണ്. ജനങ്ങള്‍ കണ്ണടച്ച് വോട്ട് ചെയ്യുന്ന കാലം കഴിഞ്ഞിരിക്കുന്നു. പിണറായി വിജയന് തെറ്റ് പറ്റിയത് എവിയെടാണെന്ന് ആത്മപരിശോധന നടത്താന്‍ സമയമായിരിക്കുന്നു. സ്വന്തം നിയമസഭ മണ്ഡലമായ ധര്‍മ്മടത്തടക്കം സംഭവിച്ചത് എന്താണെന്ന് ഇടതിന് അറിയില്ല. എന്‍ഡിഎ പല മണ്ഡലങ്ങളിലും രണ്ടാമതെത്തിയിട്ടുണ്ട്. അത് കേരളത്തില്‍ ശക്തമായ മുന്നേറ്റമാണ് എന്‍ഡിഎ വ്യക്തമാക്കുന്നത്. ഈ തെരഞ്ഞെടുപ്പ് എന്‍ഡിഎക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. വരാനിരിക്കുന്ന തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ അടക്കം ബിജെപിക്ക് പിടിക്കാന്‍ കഴിയുമെന്ന സൂചനയാണ് ഈ തെരഞ്ഞെടുപ്പില്‍ വ്യക്തമാക്കിയിട്ടുള്ളത്.
തൃശ്ശൂരില്‍ എന്‍ഡിഎ അക്കൗണ്ട് തുറന്നത് കേരള രാഷ്ട്രീയത്തിലെ തന്നെ ചരിത്രപ്രധാനമായ നാഴികക്കല്ലാണ്. കേരളത്തില്‍ താമര വിരിയില്ല, വിരിയില്ല എന്ന് പറഞ്ഞിട്ട് ഇപ്പോള്‍ ഇന്ത്യയൊന്നാകെ തൃശൂരിലേക്ക് നോക്കുകയാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഹീറോയായി സുരേഷ് ഗോപി മാറിയെന്നും ആര്‍സി രാജീവ്ദാസ് പറഞ്ഞു. കേരളത്തില്‍ നിന്ന് ആദ്യമായി ബിജെപി അംഗം പാര്‍ലമെന്റിലേക്ക് പോകുന്നു. താമര വിരിയില്ലെന്ന ഇരു മുന്നണികളുടേയും പ്രതികരണത്തിനുള്ള മറുപടിയായി മാറി തൃശ്ശൂരിലെ സ്ഥാനാര്‍ത്ഥി സുരേഷ്‌ഗോപിയുടെ തിളക്കമാര്‍ന്ന വിജയം. ഒടുവില്‍ തൃശ്ശൂര്‍ സുരേഷ്‌ഗോപി തൂത്തുവാരിയിരിക്കുകയാണ്. ആദ്യം മുതലേ ലീഡ് നിലനിര്‍ത്തി വന്‍മുന്നേറ്റമാണ് സുരേഷ്‌ഗോപി കാഴ്ചവെച്ചത്. ബിജെപിയെ സംബന്ധിച്ചടുത്തോളം ഏറെ മധുരമുള്ള വിജയമാണ് സുരേഷ് ഗോപി സമ്മാനിച്ചിരിക്കുന്നത്. 10 വര്‍ഷമായി മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ വികസന ജനക്ഷേമ നയങ്ങളാണ് ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കിയത്. മോദി തരംഗമാണ് കേരളത്തിലും ആഞ്ഞുവീശിയതെന്ന് ആര്‍.സി രാജീവ്ദാസ് വ്യക്തമാക്കി.