തിരുവനന്തപുരം: ലോക് സഭാ തിരഞ്ഞെടുപ്പിലെ വന്‍ പരാജയത്തിനു ശേഷം സിപിഐഎമ്മിനെതിരെ നവമാധ്യമങ്ങളിലൂടെ കടുത്ത വിമര്‍ശനം. മുഖ്യമന്ത്രിയെയും പാര്ട്ടിനേതാക്കളേയുമാണ് രൂക്ഷമായി അണികള്‍ തന്നെ വിമര്‍ശിക്കുന്നത്. പാര്‍ട്ടി ജനങ്ങളില്‍ നിന്നകന്നുവെന്നും ഏതെങ്കിലും ഒരു നേതാവിന് വേണ്ടി പാര്‍ട്ടിയെ ബലി കൊടുക്കുകയാണെന്നുമാണ് നവമാധ്യമങ്ങളിലൂടെ പാര്‍ട്ടിക്കെതിരെ ഉയരുന്ന വിമര്‍ശനം. കേരളത്തില്‍ ഇത്രയും വലിയൊരു തോല്‍വി സംഭവിക്കാന്‍ കാരണമെന്താണ്? പത്ത് വര്‍ഷം തുടര്‍ച്ചയായി ഭരണം നടത്തുന്ന ഇടത് സര്‍ക്കാരും മുഖ്യമന്ത്രിയും തോല്‍വിയുടെ വക്കിലെത്തി നില്‍ക്കുകയാണ്.
ഭരണത്തോടുള്ള പ്രതിഷേധവും തോല്‍വിക്ക് പിന്നാലെ നവമാധ്യമങ്ങളില്‍ പ്രകടമാണ്. പാര്‍ട്ടി മെമ്പര്‍മാര്‍ മുതല്‍ അനുഭാവികള്‍ വരെയുള്ള താഴെത്തട്ടിലെ പ്രവര്‍ത്തകര്‍ക്കിടയില്‍ മുതിര്‍ന്ന നേതാക്കളോട് ശക്തമായ അമര്‍ഷമുണ്ട്. നേതാക്കള്‍ ജനങ്ങളോട് ബന്ധമില്ലാത്തവരായി മാറിക്കൊണ്ടിരിക്കുകയാണ്. ജനങ്ങള്‍ ഭരണത്തിനെ കുറ്റം പറയുമ്പോള്‍ കേന്ദ്രത്തിനെ പഴിചാരിയെങ്കിലും ആര്ഭാടങ്ങള്ക്ക് കുറവു വരുത്തിയില്ല. ഇങ്ങനെ പലതാണ് പാര്‍ട്ടിക്കെതിരെ സഖാക്കള്‍ ഉയര്‍ത്തുന്ന വിമര്‍ശനം. മുഖ്യമന്ത്രി ഇനിയെങ്കിലും ആത്മപരിശോധനക്ക് തയ്യാറാവണമെന്നും നവമാധ്യമങ്ങളിലൂടെ ജനങ്ങള്‍ പ്രതികരിച്ചു.