Newsperseconds.com

തൃശ്ശൂരില്‍ നടന്നത് കോണ്‍ഗ്രസ് – ബിജെപി ഡീല്‍; സര്‍ക്കാരിനെതിരെ ഒളിച്ചിരുന്ന് വിമര്‍ശനം പോസ്റ്റിടുന്നവര്‍ പാര്‍ട്ടി സഖാക്കളല്ല; ഇപി ജയരാജന്‍

Capture

തിരുവനന്തപുരം: തൃശ്ശൂരില്‍ സുരേഷ്‌ഗോപിയുടെ ജയം കോണ്‍ഗ്രസ് അറഞ്ഞുകൊണ്ടുള്ള ഒത്തുകളിയാണെന്ന് ഇപി ജയരാജന്‍. കോണ്‍ഗ്രസ് – ബിജെപി ഡീല്‍ സുരേഷ്‌ഗോപിക്ക് കെ മുരളീധരന്റെ ഒരു ലക്ഷം വോട്ട് പോായി. എല്‍ഡിഎഫിന്റെ വോട്ടില്‍ കുറവ് സംഭവിച്ചിട്ടില്ല. തൃശ്ശൂരില്‍ ബിജെപിയെ ജയിപ്പിച്ചത് കോണ്‍ഗ്രസ് എന്നും അത് കൊണ്ടാണ് മുരളീധന്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.

അതേ സമയം, സര്‍ക്കാരിനെതിരായ സഖാക്കളുടെ ഫേസ്ബുക്ക് പോസ്റ്റിനെക്കുറിച്ചും അേേദ്ദഹം പ്രതികരിച്ചു. സര്‍ക്കാരിനെതിരെ പോസ്റ്റിടുന്നവര്‍ പാര്‍ട്ടി സഖാക്കളല്ല. മുഖ്യമന്ത്രിയെ വിമര്‍ശിച്ച് പോസ്റ്റിടുന്നവര്‍ മാര്‍ക്‌സിസ്റ്റ് വിരുദ്ധരാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിക്കുള്ളില്‍ മുഖ്യമന്ത്രിയെ വിമര്‍ശിക്കാന്‍ ആര്‍ക്കും യാതൊരു ഭയവുമില്ല. അങ്ഹനെയാണ് പാര്‍ട്ടി മുന്നോട്ട് പോകാറുള്ളത്. ഒളിച്ചിരുന്ന് വിമര്‍ശിക്കാറില്ല. ഇഎംഎസിനെയും വിഎസ് അച്യുതാനന്ദനെയും വരെ പാര്‍ട്ടിയില്‍ വിമര്‍ശിച്ചിട്ടുണ്ട്. ഇപ്പോഴും അതൊക്കെ അങ്ങെനെയാണ്. വിമര്‍ശിക്കേണ്ട കാര്യങ്ങളില്‍ ശക്തമായ വിമര്‍ശനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

പ്രകാശ് ജാവ്‌ദേക്കറെ കണ്ടു എന്ന തിരഞ്ഞെടുപ്പ് ദിവസത്തെ തന്റെ വെളിപ്പെടുത്തല്‍ മുന്നണിക്ക് തിരിച്ചടിയായിട്ടില്ല. തന്റെ വെളിപ്പെടുത്തല്‍ സ്വാധീനമുണ്ടാക്കിയിട്ടില്ല. തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ കഴിയുന്ന ഒരു മഹാനല്ല താന്‍. ഊഹാപോഹങ്ങളില്‍ വ്യക്തത വരുത്താനാണ് ശ്രമിച്ചത്. രാജ്യസഭാ സീറ്റ് ആര്‍ക്ക് നല്‍കുമെന്നതു സംബന്ധിച്ച് മൂന്നു ദിവസത്തിനകം തീരുമാനമുണ്ടാകും. പ്രശ്‌നം ഇതുവരെ മുന്നണിയില്‍ ചര്‍ച്ച ആയിട്ടില്ല. വിഷയം ചര്‍ച്ചകളിലൂടെ രമ്യമായി പരിഹരിക്കും. എല്ലാവരും തീരുമാനം അംഗീകരിക്കുകയും ചെയ്യും.

Share this Article

Leave a Comment