Newsperseconds.com

കൂടുതല്‍ മോടിയോടെ മോദിയുടെ മൂന്നാം സര്‍ക്കാര്‍; പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് നരേന്ദ്ര മോദി

Capture

ദില്ലി: മൂന്നാം തവണയും കൂടുതല്‍ മോടിയോടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് നരേന്ദ്ര മോദി. രാഷ്ട്രപതി ദ്രൌപതി മുര്‍മു സത്യാവാചകം ചൊല്ലിക്കൊടുത്തു. മന്ത്രിസഭയിലെ രണ്ടാമനായി രാജ്‌നാഥ് സിങും മൂന്നാമനായി അമിത് ഷായും സത്യപ്രതിജ്ഞ ചെയ്തു. ബിജെപി ദേശീയ അധ്യക്ഷനായ ജെപി നദ്ദയും നിതിന്‍ ഗഡ്കരി എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.

ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ സത്യപ്രതിജ്ഞ ചെയ്തു. ഇത്തവണ മന്ത്രിസഭയില്‍ നദ്ദയുണ്ടാകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതോടെ നദ്ദ അഭ്യൂഹങ്ങള്‍ക്ക് അവസാനമായി. ദേശീയ അദ്യക്ഷ സ്ഥാനത്തുനിന്ന് അമിത് ഷായ്ക്ക് ശേഷം മന്ത്രിക്കസേരയിലേക്ക് എത്തുന്ന നേതാവ് കൂടിയാണ് നദ്ദ. രാഷ്ട്രപതി ഭവനിലെ ചടങ്ങില്‍ വിവിധ മേഖലകളിലെ പ്രമുഖരാണ് പങ്കെടുക്കാനെത്തിയത്. മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയ്‌സുവും ബംഗ്ലാദേശ് പ്രധാമന്ത്രി ഷെയ്ഖ് ഹസീനയും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനെത്തിയിട്ടുണ്ട്. രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും ബോളിവുഡ് സിനിമാ താരങ്ങളും സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുന്നുണ്ട്. ഷാരൂഖ് ഖാന്‍, അക്ഷയ് കുമാര്‍, അനില്‍ കുമാര്‍ എന്നിവരും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്, മുകേഷ് അംബാനി എന്നീ പ്രമുഖരും ചടങ്ങില്‍ പങ്കെടുക്കാനായി എത്തിയിട്ടുണ്ട്.

Share this Article

Leave a Comment