Newsperseconds.com

ബാര്‍കോഴ വിവാദം; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം; പോലീസിന് നേരെ കല്ലേറ്

Capture

തിരുവനന്തപുരം: ബാര്‍കോഴ വിവാദത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസിന് നേരെ കല്ലേറുണ്ടായി. മാര്‍ച്ച് പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. കല്ലേറുണ്ടായതോടെ ജലപീരങ്കി ഉപയോഗിച്ചു. എക്‌സൈസ് – ടൂറിസം മന്ത്രിമാരുടെ രാജിയാണ് പ്രതിഷേധക്കാരുടെ ആവശ്യം. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രവര്‍ത്തകര്‍ക്കൊപ്പം പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്.

ടൂറിസം മന്ത്രി എക്‌സൈസ് വകുപ്പിനെ ഹൈജാക്ക് ചെയ്തുവെന്ന് വി ഡി സതീശന്‍ ആരോപിച്ചു. അബ്കാരി നിയമത്തില്‍ ഭേദഗതി വരുത്തുന്നത് ടൂറിസം മന്ത്രിയാണ്. ബാര്‍ കോഴക്കേസില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായതോടെ കാര്യങ്ങള്‍ കൂടുതല്‍ സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങി.

Share this Article

Leave a Comment