Newsperseconds.com

ഡല്‍ഹി മലിനീകരണം; വായു ഗുണനിലവാരം മാരകമായ നിലയിലെത്തി

Untitled-1

ഡല്‍ഹി: ഡല്‍ഹിയിലെ വായു ഗുണനിലവാര സൂചിക 400-ന് മുകളിലെത്തി. ഇത് വന്‍തോതിലുള്ള വായുമലിനീകരണത്തിന്റെ സൂചനയാണ്. മിക്ക പ്രദേശങ്ങളിലും. ഡല്‍ഹി-എന്‍സിആര്‍ നിവാസികള്‍ ദിവസങ്ങളോളം വിഷവായു ശ്വസിക്കുന്നത് തുടരുകയാണ്. അതേസമയം മലിനീകരണം ലഘൂകരിക്കാനുള്ള നടപടികള്‍ നഗര സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്.

സെന്‍ട്രല്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ (സിപിസിബി) ഡാറ്റ അനുസരിച്ച്, ഞായറാഴ്ച രാവിലെ അയനഗറിലെ വായു ഗുണനിലവാര സൂചിക (എക്യുഐ) 464 ഉം ദ്വാരക സെക്ടര്‍ -8 ല്‍ 486 ഉം ജഹാംഗീര്‍പുരിയില്‍ 463 ഉം ഐജിഐ എയര്‍പോര്‍ട്ടിന് ചുറ്റും (ടി 3) 480 ഉം ആയിരുന്നു.

ഡോക്ടര്‍മാരുടെ അഭിപ്രായത്തില്‍ ആരോഗ്യമുള്ള ഏതൊരു വ്യക്തിക്കും ശുപാര്‍ശ ചെയ്യപ്പെടുന്ന AQI 50ല്‍ താഴെയായിരിക്കണം, എന്നാല്‍ ഈ ദിവസങ്ങളില്‍ AQI 400ന് മുകളില്‍ ഉയര്‍ന്നു. ഇത് ശ്വാസകോശ സംബന്ധമായ രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് മാരകമായേക്കാം. ശ്വാസകോശ അര്‍ബുദത്തിന് പോലും സാധ്യതയുണ്ട്.

 

Share this Article

Leave a Comment