Newsperseconds.com

അരവിന്ദ് കെജ്രിവാള്‍ ജയിലില്‍ തുടരും; ഹൈക്കോടതി ജാമ്യം സ്റ്റേ ചെയ്തു

Capture

മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് മദ്യനയ അഴിമതി കേസില്‍ ജാമ്യം അനുവദിച്ച വിചാരണ കോടതി ഉത്തരവ് ഡല്‍ഹി ഹൈക്കോടതി ഇന്ന് സ്റ്റേ ചെയ്തു. ജൂണ്‍ 20ലെ വിചാരണക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് സുധീര്‍ കുമാര്‍ ജെയിന്റെ അവധിക്കാല ബെഞ്ച് വിധി പ്രസ്താവിച്ചത്. അന്വേഷണ ഏജന്‍സിയുടെ വാദം വിചാരണ കോടതി ശരിയായി കേട്ടില്ലെന്ന ഇഡിയുടെ വാദങ്ങള്‍ ഹൈക്കോടതി അംഗീകരിച്ചു.

ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട അഴിമതി കേസില്‍ മാര്‍ച്ച് 21നാണ് എഎപിയുടെ ദേശീയ കണ്‍വീനര്‍ കൂടിയായ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റിലായത്. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മേയില്‍ സുപ്രീം കോടതി അദ്ദേഹത്തിന് 21 ദിവസത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. കെജ്രിവാളിന് ജാമ്യം നല്‍കരുതെന്ന ഇഡിയുടെ വാദത്തിനേറ്റ തിരിച്ചടിയായിരുന്നു കോടതി വിധി. ജാമ്യകാലാവധി അവസാനിച്ച് ജൂണ്‍ 2 ന് അദ്ദേഹം ജയിലിലേക്ക് മടങ്ങിയിരുന്നു.

Share this Article

Leave a Comment