Newsperseconds.com

‘മെമ്മറി കാര്‍ഡ് കിട്ടാതിരുന്നത് ഭാഗ്യം’; മേയര്‍ ആര്യാ രാജേന്ദ്രന്റെ പെരുമാറ്റം അഹങ്കാരം നിറഞ്ഞത്; കടുത്ത വിമര്‍ശനവുമായി സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി

Capture

തിരുവനന്തപുരം; മേയര്‍ ആര്യാ രാജേന്ദ്രനെതിരെ സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ കടുത്ത വിമര്‍ശനം. മേയറും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മിലുണ്ടായ തര്‍ക്കം പൊതുജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കിയെന്നും മേയറുടെ പെരുമാറ്റം അഹങ്കാരം നിറഞ്ഞതാണെന്നും വിമര്‍ശനമുയര്‍ന്നു. മെമ്മറി കാര്‍ഡ് കിട്ടിയിരുന്നെങ്കില്‍ സച്ചിന്‍ ദേവിന്റെ പ്രകോപനം ജനങ്ങള്‍ കാണുമായിരുന്നു. കുടുംബത്തോടൊപ്പം മേയര്‍ നടുറോഡില്‍ കാണിച്ചത് ഗുണ്ടായിസമാണെന്നും വിമര്‍ശനം ഉയര്‍ന്നു.

മേയറും ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയും നടുറോട്ടില്‍ കാണിച്ചത് ഗുണ്ടായിസം തന്നെയാണ്. ഇരുവരുടെയും പെരുമാറ്റം പൊതുജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കി. രണ്ടു പേരും പക്വത കാണിച്ചില്ല. ബസ്സില്‍ നിന്ന് മെമ്മറി കാര്‍ഡ് കിട്ടിയിരുന്നുവെങ്കില്‍ പാര്‍ട്ടി കുടുങ്ങുമായിരുന്നുവെന്നും മുതിര്‍ന്ന നേതാക്കള്‍ പറഞ്ഞു. ഇതെല്ലാം ജനങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയാണെന്ന ബോധം മേയര്‍ക്കും കുടുംബത്തിനും ഇല്ലെന്നും പാര്‍ട്ടി വ്യക്തമാക്കി.

Share this Article

Leave a Comment