Newsperseconds.com

യാത്രക്കാരെ വലച്ച് ഹോട്ടലുകളിലെ ചെക്ക് ഇന്‍- ചെക്ക് ഔട്ട് പ്രക്രിയ; സിസ്റ്റത്തില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് വകുപ്പ് മേധാവികള്‍ക്ക് കത്തയക്കും; ഡോ.രാജീവ്‌മേനോന്‍

Untitled 1

ഹോട്ടലുകളിലെ ചെക്ക് ഇന്‍-ചെക്ക് ഔട്ട് സിസ്റ്റത്തില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ഡോ.രാജീവ്മേനോന്‍. യാത്രകള്‍ പ്ലാന്‍ ചെയ്യുമ്പോള്‍ ഏറ്റവുമധികം ചിന്തിക്കുന്നതും ചിലപ്പോള്‍ ഏറ്റവുമധികം പണം മുടക്കുന്നതും താമസത്തിനായിരിക്കും. എന്നാല്‍ ഇപ്പോള്‍ ഹോട്ടലുകളിലെ ചെക്ക് ഇന്‍-ചെക്ക് ഔട്ട് സിസ്റ്റം യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന രീതിയിലാണ്. 12 മണിക്ക് ശേഷം മാത്രമേ ഹോട്ടലുകളില്‍ ചെക്ക് ഇന്‍ സാധ്യമാവുകയുള്ളൂ. ഒരു ദിവസത്തെ ആവശ്യത്തിനായി പോകുന്നവര്‍ രണ്ട് ദിവസത്തേക്ക് റൂം എടുക്കേണ്ട അവസ്ഥയാണ് ഇപ്പോള്‍ പൊതുവായി കാണുന്നത്. സന്ദര്‍ശകരുടെ ചെക്ക്-ഇന്‍, ചെക്ക്-ഔട്ട് പ്രക്രിയ കാര്യക്ഷമമാക്കാനും മൊത്തത്തിലുള്ള സന്ദര്‍ശക അനുഭവം മെച്ചപ്പെടുത്താനും സിസ്റ്റത്തില്‍ മാറ്റം വരുത്തിയേ മതിയാകുവെന്ന് ഡോ. രാജീവ്‌മേനോന്‍ പറഞ്ഞു. ചെക്ക് ഔട്ട് സമയവും പിറ്റേദിവസം 12 മണിയാണ്. അതില്‍ കൂടുതല്‍ ഹോട്ടല്‍റൂമില്‍ ഒരു മണിക്കൂര്‍ ചെലവൊഴിക്കേണ്ടി വന്നാല്‍ അധികം പൈസയും അടക്കണം. ഇത്തരത്തിലുള്ള സിസ്റ്റം യാത്രക്കാരെ വലക്കുകയാണെന്ന് ഡോ.രാജീവ്‌മേനോന്‍ കൂട്ടിച്ചേര്‍ത്തു.

ഏറ്റവുമധികം ആളുകള്‍ യാത്രയില്‍ തിരഞ്ഞെടുക്കുന്ന ഇടം ഹോട്ടലുകളായതിനാല്‍ അതിനു പ്രാധാന്യം നല്‍കിയേ തീരു. മിക്കപ്പോഴും വില്ലനായി വരുന്നത് ചെക്ക് ഇന്‍, ചെക്ക് ഔട്ട് കാര്യങ്ങളാണ്. ഹോട്ടലുകാരുടെ കൊള്ളയടി സാധാരണക്കാരായ ജനങ്ങളെ യാത്രാവേളയില്‍ വലിയ രീതിയില്‍ അസ്വസ്ഥരാക്കുകയാണെന്ന് ഡോ.രാജീവ്‌മേനോന്‍ ചൂണ്ടിക്കാട്ടി. രാവിലെ എത്തിയാല്‍ ഹോട്ടലുകളില്‍ റൂം ലഭിക്കാനില്ല. 12 മണി ആവാതെ ഒരിടത്തും ചെക്ക് ഇന്‍ ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയാണ്. ഇതൊരു ശരിയായ നടപടിയല്ലെന്നും ഇതിനെതിരെ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇടപെടല്‍ ഉണ്ടാവണമെന്നും ഡോ.രാജീവ്‌മേനോന്‍ പറഞ്ഞു. കേരളത്തിനകത്തും പുറത്തുമെല്ലാം ഇത് തന്നെയാണ് അവസ്ഥ. ഒരു ഹോട്ടലിലെ അതിഥി അനുഭവത്തിന്റെ ഒരു പ്രധാന വശമാണ് ചെക്ക്-ഇന്‍ പ്രക്രിയ. 24 മണിക്കൂര്‍ എന്ന രീതിയില്‍ ഏത് സമയത്തും ചെക്ക് ഇന്‍ ചെക്ക് ഔട്ട് സാധ്യമാകുന്ന സിസ്റ്റത്തിലേക്ക് ഇത് മാറണമെന്നും ഇത് സംബന്ധച്ച് വകുപ്പ് മേധാവികള്‍ക്ക് കത്തയക്കുമെന്നും മാറ്റം അനിവാര്യമാണെന്നും ഡോ. രാജീവ്‌മേനോന്‍ കൂട്ടിച്ചേര്‍ത്തു.

Share this Article

Leave a Comment