Newsperseconds.com

ആര്‍ത്തിരമ്പുന്ന നീലക്കടലായി മുംബൈ മറൈന്‍ഡ്രൈവ്; ഇന്ത്യന്‍ ടീമിന്റെ റോഡ് ഷോക്കെത്തിയത് ലക്ഷകണക്കിന് ആരാധകര്‍

11

ടി20 ലോകകപ്പ് ജേതാക്കളായ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ട്രോഫിയുമായി രാജ്യത്തെത്തിക്കഴിഞ്ഞു. ബാര്‍ബഡോസില്‍ നിന്ന് ചാര്‍ട്ടര്‍ വിമാനം പിടിച്ച് വ്യാഴാഴ്ച പുലര്‍ച്ചെയാണ് രോഹിത് ശര്‍മ്മയും കൂട്ടരും ആദ്യം ഡല്‍ഹിയില്‍ ഇറങ്ങിയത്. ഐജിഐ എയര്‍പോര്‍ട്ടില്‍ നിന്ന് താരങ്ങള്‍ ഫ്രഷ് ആവാന്‍ ഒരുക്കിയ ഹോട്ടലിലേക്ക് ടീമിന് ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്. തുടര്‍ന്ന് നടന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയാണ്. ഇതിനുശേഷം കളിക്കാര്‍ മുംബൈയിലെത്തി. ഇന്ത്യന്‍ ടീമിന്റെ വിക്ടറി പരേഡ് മുംബൈയില്‍ തുടരുകയാണ്. ലക്ഷകണക്കിന് ഇന്ത്യന്‍ ആരാധകരാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കൊപ്പം ആവേശത്തോടെ പരേഡിനെത്തിയിരിക്കുന്നത്. ആര്‍ത്തിരമ്പുന്ന ജനസാഗരമാണ് ഇന്ത്യന്‍ടീമിനെ വരവേല്‍ക്കാന്‍ മുംബൈ മറൈന്‍ഡ്രൈവിലെത്തിയത്.

നരിമാന്‍ പോയിന്റ് മുതല്‍ വാങ്കഡെ സ്റ്റേഡിയം വരെയുള്ള പ്രശസ്തമായ മറൈന്‍ ഡ്രൈവിലൂടെ വിജയ പരേഡിനായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം എത്തിയപ്പോള്‍ ആവേശഭരിതരായ ആരാധകരുടെയും മുംബൈയ്ക്ക് ചുറ്റുമുള്ള ആളുകളുടെയും ഒരു ഐക്യ തരംഗം തെരുവിലിറങ്ങി. ഇപ്പോള്‍, മറൈന്‍ ഡ്രൈവിനൊപ്പം വന്‍ ജനക്കൂട്ടത്തെ കാണിക്കുന്ന ഒരു വീഡിയോ പുറത്തുവന്നിട്ടുണ്ട്. താരങ്ങള്‍ എത്താന്‍ വൈകിയതിനാല്‍ ഒരല്‍പ്പം വൈകിയാണ് ഇന്ത്യന്‍ ടീമിന്റെ വിജയയാത്ര തുടങ്ങിയത്. നേരത്തെ തീരുമാനിച്ച പ്രകാരം അഞ്ച് മണിക്ക് വിജയയാത്ര തുടങ്ങാന്‍ സാധിച്ചില്ല. ഒന്നര മണിക്കൂറോളം വൈകിയാണ് തുടങ്ങിയത്. ചാമ്പ്യന്‍സ് 2024 എന്നാണ് ഇന്ത്യന്‍ ടീം സഞ്ചരിക്കുന്ന ബസിന് നല്‍കിയിരിക്കുന്ന പേര്. 2007ല്‍ ട്വന്റി 20 ലോകകിരീടം നേടിയ ഇന്ത്യന്‍ ടീം സഞ്ചരിച്ച ബസിന് വിജയ്രഥ് എന്നായിരുന്നു പേര് നല്‍കിയത്.

Share this Article

Leave a Comment