കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ കുതിച്ചുയരാന്‍ സഹായിക്കുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ശ്രീനാരായണ ഗുരുദേവന്‍ ജന്മം കൊണ്ട ജില്ലയായ തിരുവനന്തപുരത്ത് വരുന്നതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്ന് ശ്രീനാരായണ സഹോദര ധര്‍മ്മവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി സൗത്ത് ഇന്ത്യന്‍ ആര്‍ വിനോദ്. ഗുരുദേവന്‍ ജന്മം കൊണ്ടിട്ടുള്ള ജില്ലയില്‍ വന്നിട്ടുള്ള വികസനക്കുതിപ്പ് അഭിമാനനേട്ടമാണ്. ശാസ്ത്രസാങ്കേതിക രംഗത്ത് വലിയ കാഴ്ചപ്പാടോട് കൂടി സംസാരിച്ച ഗുരുദേവന്റെ ജന്മസ്ഥലത്ത് തന്നെയാണ് സംസ്ഥാനത്തിന്റെ പൊതുവായ സാമ്പത്തിക വളര്‍ച്ചയ്ക്ക് മുതല്‍ക്കൂട്ടായ തുറമുഖം വന്നിരിക്കുന്നത്. കാലാകാലങ്ങളില്‍ മാറിമാറിവരുന്ന സര്‍ക്കാറുകള്‍ ഗുരുദര്‍ശനത്തിലൂന്നിയാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മനുഷ്യരെല്ലാം ഏക ജാതി എന്നതാണ് ഗുരുദേവന്റെ ദര്‍ശനമെന്നും ഗുരുദേവന്‍ അരുളിയ അഷ്ടലക്ഷ്യങ്ങള്‍ സ്വായത്തമാക്കാനുള്ള തീര്‍ത്ഥാടനം ഇന്ന് ലോകശ്രദ്ധ നേടിയിരിക്കുന്നതായും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരവിശ്വാസം, കൃഷി, കൈതൊഴില്‍, കച്ചവടം, സംഘാടന, ശാസ്ത്രസാങ്കേതിക പരിശീലനം എന്നതായിരുന്നു ഗുരുവിന്റെ അഷ്ടലക്ഷ്യങ്ങള്‍. രാജ്യത്തിന്റെ നന്മയെ ഉന്നം വെച്ചുള്ള അഷ്ടലക്ഷ്യങ്ങളാണ് ഗുരു മുന്നോട്ട് വെച്ചിരുന്നത്. രാജ്യത്തെ ആദ്യത്തെ റോക്കററ് വിക്ഷേപണ കേന്ദ്രം ആരംഭിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കുമ്പോള്‍ കേരളത്തിന്റെ തെക്കേ അറ്റത്തുള്ള മുക്കുവ ഗ്രാമത്തില്‍ ആയിരിക്കണമെന്നത് സര്‍ക്കാറിന്റെ നിശ്ചയമായിരുന്നു. 1963 വരെ പുറംലോകത്ത് ഒട്ടുംതന്നെ അറിയപ്പെടാതിരുന്ന ഒരു മുക്കുവ ഗ്രാമമായിരുന്നു തിരുവനന്തപുരത്തിനടുത്തുള്ള തുമ്പ. കുറെ തെങ്ങുകളും കടല്‍ത്തീരവുമായിരുന്ന തുമ്പയെന്ന ഗ്രാമം. എന്നാല്‍ ഗുരുവിന്റെ ലക്ഷ്യങ്ങള്‍ പോലെ ആഗ്രഹം പോലെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം തിരുവനന്തപുരത്തിനടുത്തുള്ള തുമ്പയില്‍ വന്നു. ഗുരു ജന്മം കൊണ്ട ജില്ലയില്‍ ശാസ്ത്ര സാങ്കേതിക രംഗത്ത് ലോകത്തിന്റെ നെറുകയില്‍ രാജ്യം എത്തിക്കണമെന്ന അദ്ദേഹത്തിന്റെ കാഴ്ചപാടുകള്‍ക്കും ചിന്തകള്‍ക്കും സര്‍ക്കാര്‍ നല്‍കിയ അംഗീകാരമായിരുന്നു തുമ്പയുടെ വരവെന്നും സൗത്ത് ഇന്ത്യന്‍ ആര്‍ വിനോദ് പറഞ്ഞു.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ പ്രൊജക്ട് സാക്ഷാത്കരിക്കുന്നു എന്നത് ഗുരുദേവന് കിട്ടിയ മറ്റൊരു അംഗീകാരമാണ്. വ്യവസായം കൊണ്ട് അഭിവൃദ്ധി പ്രാപിക്കാനാണ് ഗുരു ആഗ്രഹിക്കുന്നത്. വിദ്യ കൊണ്ട് പ്രബുദ്ധരാവാന്‍ പറഞ്ഞതോടൊപ്പം തന്നെ വ്യവസായം കൊണ്ട് അഭിവൃദ്ധി പ്രാപിക്കണമെന്നും ശാസ്ത്ര സാങ്കേതിക രംഗത്ത് വലിയ മാറ്റമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസം പ്രധാന ഘടകമായി ഗുരു മുന്നോട്ട് വെച്ചു. പ്രധാനപ്പെട്ട എട്ട് ലക്ഷ്യങ്ങള്‍ ഗുരു മുന്നോട്ട് വെച്ചപ്പോള്‍ ശാസ്ത്ര സാങ്കേതികവും വ്യവസായവും വിദ്യാഭ്യാസവുമായിരുന്നു അതില്‍ പ്രധാനപ്പെട്ടത്.അതിനെല്ലാം തിരുവനന്തപുരം ജില്ല സാക്ഷ്യം വഹിച്ചു. ഗുരുവിന്റെ കാഴ്ചപ്പാടുകള്‍ക്ക് മാറി മാറി വന്ന സര്‍ക്കാറുകള്‍ നല്‍കിയ അംഗീകാരമാണിത്. ഈ അംഗീകാരത്തെ സ്വാഗതം ചെയ്യുന്നുവെന്ന് സ്വത്ത് ഇന്ത്യന് ആര്‍. വിനോദ് പറഞ്ഞു. ഈ തുറമുഖം യാഥാര്‍ത്ഥ്യമാകുന്നതോടെ രാജ്യത്തെ കണ്ടെയ്‌നര്‍ ബിസിനസ്സിന്റെ കേന്ദ്രമായി കേരളം മാറും. വ്യവസായം, വാണിജ്യം, ഗതാഗതം, ടൂറിസം തുടങ്ങിയ രംഗങ്ങളില്‍ വലിയ വികസനത്തിനും അങ്ങനെ സംസ്ഥാനത്തിന്റെ പൊതുവായ സാമ്പത്തിക വളര്‍ച്ചയ്ക്കും വിഴിഞ്ഞം തുറമുഖം മുതല്‍ക്കൂട്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗുരുദേവന്‍ തപസ്സ് അനുഷ്ടിച്ച സ്ഥലമായ ആഴിമലയ്ക്ക് അടുത്താണ് ഈ പോര്‍ട്ടും വരുന്നതെന്ന് അത്ഭുതപ്പൂര്‍വ്വമായ കാര്യമാണ്. ഇതെല്ലാം വളരെ ആര്‍ജ്ജവത്തോടെ നടപ്പിലാക്കന്‍ മുന്‍കയ്യെടുത്ത പിണറായി സര്‍ക്കാറിന് സ്നേഹ അഭിവാദ്യങ്ങള്‍ ആര്‍ വിനോദ് അറിയിച്ചു. അതോടൊപ്പം തന്നെ 2005 ല്‍ പദ്ധതി തുടങ്ങാന്‍ മുന്‍കൈ എടുത്ത ഉമ്മന്‍ചാണ്ടി സര്‍ക്കാറിനും അദ്ദേഹം അഭിനന്ദനങ്ങള്‍ അറിയിച്ചു. കൂടാതെ, ഇതിനെല്ലാം പിന്തുണ നല്‍കിയ കേന്ദ്ര സര്‍ക്കാറിനുള്ള ആശംസയും അദ്ദേഹം അറിയിച്ചു. ശ്രീനാരായണ പ്രസ്ഥാനങ്ങള്‍ ഒന്നടങ്കം ഇതിനെ സ്വാഗതം ചെയ്യണമെന്നും ഇത്തരം വലിയ പ്രൊജക്റ്റുകള്‍ ഇനിയും കേരളത്തിലേക്ക് വരണമെന്നും ശ്രീനാരായണന്റെ വാക്കുകള്‍ക്ക് കൂടുതല്‍ കരുത്ത് പകരുന്ന പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. മാറി വരുന്ന സര്‍ക്കാരുകള്‍ക്ക് അതിനുള്ള എല്ലാ പിന്തുണയും നല്‍കുമെന്ന് സൗത്ത് ഇന്ത്യന്‍ ആര്‍ വിനോദ് അറിയിച്ചു.