Newsperseconds.com

മസ്‌ക്കറ്റില്‍ പള്ളിക്ക് സമീപമുണ്ടായ വെടിവെയ്പ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്; മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് പോലീസ്

Capture

ഒമാന്‍ തലസ്ഥാനമായ മസ്‌ക്കറ്റില്‍ പള്ളിക്ക് സമീപമുണ്ടായ വെടിവെയ്പ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. അല്‍ വാദി- അല്‍ കബീര്‍ പ്രദേശത്ത് ഇന്നലെ വൈകുന്നേരമാണ് വെടിവെപ്പുണ്ടായത്. അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു. പോലീസ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് ഒരു തോക്കുധാരി തോക്ക് ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ്.

സാഹചര്യം നേരിടാന്‍ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി തെളിവുകള്‍ ശേഖരിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരികയാണെന്നും പോലീസ് പ്രസ്താവനയില്‍ പറഞ്ഞു. മുസ്ലീം ജനസംഖ്യ കൂടുതലുള്ള അറേബ്യന്‍ പെനിന്‍സുലയിലെ ഒമാനില്‍ ഇത്തരം അക്രമങ്ങള്‍ അപൂര്‍വമാണ്. മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് റോയല്‍ ഒമാന്‍ പൊലീസ് അനുശോചനം രേഖപ്പെടുത്തി. അക്രമം നടക്കുമ്പോള്‍ പള്ളിയില്‍ പ്രാര്‍ത്ഥന നടക്കുകയായിരുന്നു. എഴുന്നൂറിലധികം പേരാണ് പള്ളിയിലുണ്ടായിരുന്നത്.

Share this Article

Leave a Comment