Newsperseconds.com

ആമയിഴഞ്ചാന്‍ തോട്ടില്‍ മാലിന്യ നിക്ഷേപം; 9 വാഹനങ്ങള്‍ പിടി കൂടി; 45090 രൂപ പിഴ ഈടാക്കിയെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍

Arya

ആമയിഴഞ്ചാന്‍ തോട്ടില്‍ മാലിന്യനിക്ഷേപം നടത്തിയ വാഹനം പിടികൂടി പിഴ ഈടാക്കി. ഒരാളുടെ ജീവനെടുത്ത ആമയിഴഞ്ചാന്‍ തോട്ടില്‍ വീണ്ടും മാലിന്യങ്ങള്‍ കുന്നുകൂടുന്നു. പൊതു സ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടിയെടുക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടും പ്രയോജനമുണ്ടായില്ല. ഇന്നലെ രാത്രിയില്‍ മാലിന്യ നിക്ഷേപം നടത്തിയ 9 വാഹനങ്ങളാണ് തിരുവനന്തപുരം നഗരസഭ പിടി കൂടിയത്. 45090 രൂപ പിഴ ഈടാക്കിയെന്ന് നഗരസഭ അറിയിച്ചു. മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍ അറിയിച്ചു.

ഒരു മനുഷ്യജീവന്‍ നഷ്ട്ടപെട്ടിട്ട് പോലും യാതൊരു കൂസലുമില്ലാതെ വീണ്ടും അതേ തോടിന്റെ മറ്റ് ഭാഗങ്ങളില്‍ മാലിന്യം വലിച്ചെറിയാന്‍ തുനിയുന്നത് ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണ്. ഇതിനൊന്നും യാതൊരു ന്യായീകരണവും ഇല്ല. കര്‍ശനമായ നടപടികള്‍ തന്നെ സ്വീകരിക്കും. ആദ്യപടിയായി മാത്രമാണ് നിലവിലെ നിയമമനുസരിച്ചുള്ള പിഴ ചുമത്തിയത്. കൂടുതല്‍ തുകയുടെ പിഴയും വാഹനങ്ങളുടെ രജിസ്ട്രേഷന്‍ റദ്ദാക്കുന്നത് അടക്കമുള്ളവ സ്വീകരിക്കാനുള്ള നടപടികള്‍ തുടര്‍ന്ന് എടുക്കുമെന്നും മേയര്‍ അറിയിച്ചു.

Share this Article

Leave a Comment