നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ കുത്തിവെപ്പ് എടുത്ത യുവതി ഗുരുതരാവസ്ഥയില്‍. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ തുടരുകയാണ് യുവതി. തന്റെ കൂടെ ബൈക്കില്‍ ആശുപത്രിയില്‍ എത്തിയ ആളാണ് വെന്റിലേറ്ററില്‍ കഴിയുന്നതെന്ന് ഭര്‍ത്താവ് ശരത്ത് പറഞ്ഞു.
കൃത്യമായ പരിശോധന നടത്താതെയാണ് ഇഞ്ചക്ഷന്‍ നല്‍കിയതെന്ന് ശരത്ത് ആരോപിച്ചു. സംഭവത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും കുടുംബം പറഞ്ഞു. തിരുവനന്തപുരം സ്വദേശിനി കൃഷ്ണ തങ്കപ്പനാണ് ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജില്‍ കഴിയുന്നത്.
28 കാരിയായ കൃഷ്ണപ്രിയ ആറുദിവസമായി മെഡിക്കല്‍ കോളേജ് ഐസിയുവില്‍ കഴിയുകയാണ്. കുടുംബത്തിന്റെ പരാതിയെ തുടര്‍ന്ന് നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ പോലീസ് കേസെടുത്തു. കിഡ്‌നി സ്റ്റോണ്‍ ചികിത്സയ്ക്കിടെ എടുത്ത കുത്തിവെപ്പിനിടെയാണ് യുവതി അബോധാവസ്ഥയിലായതെന്ന് ബന്ധുക്കള്‍ പറഞ്ഞു.