Newsperseconds.com

ഇന്ത്യയിലെ മുഴുവന്‍ ജനങ്ങള്‍ക്കും കരുത്ത് നല്‍കുന്ന ബജറ്റ്; കാര്‍ഷിക ഉത്പാദന വര്‍ദ്ധനവ് ലക്ഷ്യമിട്ട് വന്‍ പദ്ധതികള്‍; കേരളത്തെ അവഗണിച്ചെന്ന് പറയുന്ന ആരോപണങ്ങള്‍ക്ക് പ്രസക്തിയില്ല; മൂന്നാം നരേന്ദ്രമോദി സര്‍ക്കാറിന്റെ ജനപ്രിയ ബജറ്റ് സ്വാഗതാര്‍ഹം; ആര്‍.സി രാജീവ്ദാസ്

Rc Rjv Das

മൂന്നാം നരേന്ദ്രമോദി സര്‍ക്കാറിന്റെ ആദ്യബജറ്റ് സ്വാഗതാര്‍ഹം ചെയ്യുന്നുവെന്ന് ആര്‍പി ഐ സംസ്ഥാന സംഘടന ജനറല്‍ സെക്രട്ടറി ആര്‍.സി രാജീവ്ദാസ്. ഇന്ത്യയിലെ മുഴുവന്‍ ജനങ്ങള്‍ക്കും ഫലപ്രദമായിട്ടുള്ള ജനകീയബജറ്റാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. 2024-25 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് ജനപ്രിയമായിരിക്കുമെന്ന് നേരത്തേതന്നെ പ്രധാനമന്ത്രി നരേന്ദ്രമോദി സൂചിപ്പിച്ചിരുന്നു. തുടര്‍ച്ചയായ ഏഴാമത്തെ ബജറ്റ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ചതില്‍ വന്‍ പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വനവാസി വിഭാഗങ്ങളുടെ സാമൂഹിക സാമ്പത്തിക ക്ഷേമത്തിനായി കൂടുതല്‍ പദ്ധതികള്‍ പ്രഖ്യാപിച്ചത് അഭിനന്ദാര്‍ഹമാണെന്നും ആര്‍.സി രാജീവ്ദാസ് പറഞ്ഞു. നഗരങ്ങള്‍ക്ക് വേണ്ടിയും ഗ്രാമങ്ങള്‍ക്ക് വേണ്ടിയുമെല്ലാം വലിയ തോതിലുള്ള സഹായങ്ങളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്ത്യയിലെ മുഴുവന്‍ ജനങ്ങള്‍ക്ക് വേണ്ടിയും പ്രഖ്യാപിച്ച ഈ ബജറ്റില്‍ കേരളത്തിനെ മാറ്റിനിര്‍ത്തിയെന്ന് പറയുന്നത് അംഗീകരിക്കാനാവില്ല. കേന്ദ്ര ബജറ്റ് ഇന്ത്യക്ക് ഒന്നാകെ പ്രതീക്ഷ നല്‍കുന്നതാണ്. സാധാരണ ജനങ്ങളുടെ ഉന്നമനത്തിനും ക്ഷേമത്തിനും വേണ്ടി മാത്രമുള്ള പ്രഖ്യാപനങ്ങളാണ്. അതിനെ സിപിഎമ്മിലെ ഒരു വിഭാഗവും ഇന്ത്യ മുന്നണിയുമെല്ലാം വിമര്‍ശിക്കുന്നത് സത്യത്തിന് നിരക്കാത്തതാണ്. ഈ ബജറ്റിനെ വില കുറച്ച് കാണിക്കാനുള്ള രാഷ്ട്രീയ തന്ത്രമായാണ് ഇതിനെ കാണുന്നതെന്നും ആര്‍.സി രാജീവ്ദാസ് പറഞ്ഞു.

കൃഷി, തൊഴില്‍, നൈപുണ്യത്തില്‍ ഉല്‍പ്പാദനക്ഷമതയും പ്രതിരോധശേഷിയും, മനുഷ്യവിഭവശേഷി വികസനവും സാമൂഹിക നീതിയും, ഉല്‍പ്പാദനവും സേവനങ്ങളും, നഗരവികസനം, അടിയന്തര സുരക്ഷ, അടിസ്ഥാന സൗകര്യങ്ങള്‍, നവീകരണ ഗവേഷണ-വികസനം, അടുത്ത തലമുറ പരിഷ്‌കാരങ്ങള്‍ എന്നിവയ്ക്കാണ് ബജറ്റില്‍ ഊന്നല്‍ നല്‍കിയിരിക്കുന്നത്. പിന്നാക്ക മേഖലകളിലെ വികസനത്തിനുള്ള പ്രഖ്യാപനങ്ങള്‍ വലിയ മാറ്റങ്ങള്‍ ഇന്ത്യയില്‍ സൃഷ്ടിക്കുമെന്നും ആര്‍.സി രാജീവ്ദാസ് ചൂണ്ടിക്കാട്ടി. ബജറ്റില്‍ സ്ത്രീകള്‍, യുവജനങ്ങള്‍, കര്‍ഷകര്‍ എന്നിവര്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. കാര്‍ഷിക മേഖലയ്ക്ക് കാര്യമായ ഊന്നല്‍ നല്‍കിയ മൂന്നാം നരേന്ദ്രമോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് കൂടുതല്‍ ശ്രദ്ധനേടി. ബജറ്റിനെതിരെ നടക്കുന്ന വിമര്‍ശനങ്ങള്‍ അടിസ്ഥാനമില്ലാത്തതാണ്. കേരളത്തെ മാത്രമല്ല ഒരു സംസ്ഥാനത്തേയും ബജറ്റില്‍ അവഗണിച്ചിട്ടില്ല. കേരളത്തെ അവഗണിച്ചെന്ന് പറയുന്ന ആരോപണങ്ങള്‍ക്ക് പ്രസക്തിയില്ല. ഇടത്തരക്കാര്‍ക്ക് പുതിയ കരുത്ത് നല്‍കുന്ന ബജറ്റാണിത്. വിദ്യാഭ്യാസത്തിനും നൈപുണ്യ വികസനത്തിനും ഒരു പുതിയ അളവുകോല്‍ നല്‍കുന്നതാണ് ഈ ബജറ്റെന്നും ആദ്ദേഹം ചൂണ്ടികാട്ടി. ആദിവാസി സമൂഹത്തെയും ദലിതരെയും പിന്നാക്ക വിഭാഗങ്ങളെയും ശാക്തീകരിക്കാന്‍ ശക്തമായ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. സ്ത്രീകളുടെ സാമ്പത്തിക പങ്കാളിത്തം ഉറപ്പാക്കാന്‍ ഇത് സഹായിക്കുമെന്നും ആര്‍.സി രാജീവ്ദാസ് വ്യക്തമാക്കി. ചെറുകിട വ്യാപാരികള്‍ക്കും എംഎസ്എംഇക്കും ഈ ബജറ്റ് പുരോഗതിയുടെ പുതിയ പാത നല്‍കും. നിര്‍മ്മാണത്തിലും അടിസ്ഥാന സൗകര്യവികസനത്തിലും ബജറ്റില്‍ വളരെയധികം ശ്രദ്ധ ചെലുത്തുന്നുണ്ട്. ഇത് സാമ്പത്തിക വികസനത്തിന് പുതിയ ഉണര്‍വ് നല്‍കും. ബജറ്റ് യുവാക്കള്‍ക്ക് നിരവധി പുതിയ അവസരങ്ങള്‍ തുറന്ന് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

കാര്‍ഷിക ഉത്പാദന വര്‍ദ്ധനവ് ലക്ഷ്യമിട്ട് വന്‍ പദ്ധതികളാണ് അവതരിപ്പിച്ചത്. കാലത്തിനൊത്ത വളര്‍ച്ച ലക്ഷ്യമിട്ടുള്ളതാണ് ബജറ്റ്. കാര്‍ഷിക മേഖലയില്‍ ഉത്പാദനം കൂട്ടുന്നതോടൊപ്പം ഗവേഷണ പദ്ധതികള്‍ നടപ്പാക്കും. പച്ചക്കറി ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി ക്ലസ്റ്ററുകള്‍ രൂപീകരിക്കും. പച്ചക്കറി ഉത്പാദനവും സംഭരണവും ഉറപ്പുവരുത്തും. കാര്‍ഷികമേഖലയില്‍ ഡിജിറ്റലൈസേഷന്‍ നടപ്പിലാക്കും. ഇതിനായി സംസ്ഥാനങ്ങളുടെ സഹകരണം ഉറപ്പുവരുത്തും. നബാര്‍ഡുവഴി കര്‍ഷകര്‍ക്ക് കൂടുതല്‍ സഹായം നല്‍കും. കാര്‍ഷിക അനുബന്ധ മേഖലക്കായി 1.52 ലക്ഷം കോടി രൂപ വിനിയോഗിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കാര്‍ഷിക മേഖലയ്ക്കുള്ള വലിയ പ്രഖ്യാപനങ്ങള്‍ പ്രശംസനീയമാണെന്നും ആര്‍.സി രാജീവ്ദാസ് പറഞ്ഞു.

തൊഴില്‍ ശേഷിയില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിന് വേണ്ടിയും പ്രഖ്യാപനങ്ങള്‍ ഏറെയാണ്. ജോലി ചെയ്യുന്ന സ്ത്രീകളെ പ്രോത്സാഹിപ്പിക്കുന്നതിനായി വര്‍ക്കിങ് വുമണ്‍ ഹോസ്റ്റലുകള്‍ സ്ഥാപിക്കുമെന്ന് ബജറ്റ് ഉറപ്പ് നല്‍കുന്നു. സ്ത്രീകളുടെ ഉന്നമനത്തിനും തൊഴില്‍ സാധ്യതകള്‍ക്കും ഇത് വലിയ മുതല്‍ക്കൂട്ടാവുമെന്ന് അദ്ദേഹം പറഞ്ഞു. അതോടൊപ്പം മൂന്ന് കാന്‍സര്‍ മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കാന്‍ ബജറ്റ് നിര്‍ദേശമുണ്ട്. എക്സറേ ട്യൂബുകള്‍ക്ക് തീരുവ കുറയ്ക്കും. പാവപ്പെട്ട ജനങ്ങളുടെ ഉന്നമനത്തിനും ക്ഷേമത്തിനുമായുള്ള ജനപ്രിയ ബജറ്റിന്റെ ഏറ്റവും വലിയ ഉദാഹരണം ഇത് തന്നെയാണ്. കൂടാതെ, മുദ്രാ ലോണുകളുടെ പരിധി 20 ലക്ഷമായി വര്‍ദ്ധിപ്പിക്കും. എംഎസ്എംഇകളുടെ വായ്പാ സഹായത്തിനായി മുദ്രാ ലോണുകളുടെ പരിധി 10 ലക്ഷത്തില്‍ നിന്നും 20 ലക്ഷമായി വര്‍ദ്ധിപ്പിക്കുന്നത് വലിയൊരു മാറ്റമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഒരു കോടി പാവപ്പെട്ട-ഇടത്തരം കുടുംബങ്ങള്‍ക്ക് വീടുകള്‍ നിര്‍മ്മിക്കാന്‍ പ്രധാനമന്ത്രി ആവാസ് യോജന-അര്‍ബന്‍ പദ്ധതിക്ക് കീഴില്‍ 10 ലക്ഷം കോടി രൂപ മുതല്‍മുടക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 2.2 ലക്ഷം കോടി രൂപയുടെ കേന്ദ്രസഹായവും ഇതില്‍ ഉള്‍പ്പെടും. അതേ സമയം, മുദ്രാ ലോണുകളുടെ പരിധി 20 ലക്ഷമായി വര്‍ദ്ധിപ്പിച്ചത് എടുത്തു പറയേണ്ട കാര്യമാണ്. എംഎസ്എംഇകളുടെ വായ്പാ സഹായത്തിനായി മുദ്രാ ലോണുകളുടെ പരിധി 10 ലക്ഷത്തില്‍ നിന്നും 20 ലക്ഷമായി വര്‍ദ്ധിപ്പിക്കും. തരുണ്‍ വിഭാഗത്തിന് കീഴില്‍ മുമ്പ് എടുത്ത വായ്പകള്‍ വിജയകരമായി തിരിച്ചടച്ചവര്‍ക്ക് എംഎസ്എംഇകള്‍ക്കുള്ള വായ്പാ പിന്തുണ ലഭിക്കും.

യുവാക്കള്‍ക്ക് തൊഴിലവസങ്ങള്‍ ലഭ്യമാക്കുന്ന ബജറ്റാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ചത്. അടുത്ത അഞ്ച് വര്‍ഷം കൊണ്ട് 4 കോടി യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ഉന്നത വിദ്യാഭ്യാസ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കുന്ന ബജറ്റ്. ഗ്രാമീണ മേഖലകള്‍ക്ക് ഉത്തേജനം നല്‍കുന്ന ബജറ്റെന്നും ഗ്രാമീണ-കാര്‍ഷിക സമ്പദ് വ്യവസ്ഥയെ ബജറ്റ് പരിപോഷിക്കുന്നുവെന്നും ആര്‍.സി രാജീവ്ദാസ് പറഞ്ഞു. വിദ്യാഭ്യാസ, നൈപുണ്യ മേഖലകള്‍ക്ക് 1. 48 ലക്ഷം കോടി. ആദ്യമായി ജോലിക്ക് കയറുന്നവര്‍ക്ക് ഇപിഎഫ് എന്റോള്‍മെന്റ് പിന്തുണ പ്രഖ്യാപിച്ചു, രാജ്യത്തെ 500 പ്രധാന സ്ഥാപനങ്ങളില്‍ 5 വര്‍ഷത്തിനകം 1 കോടി യുവാക്കള്‍ക്ക് ഇന്റേണ്‍ഷിപ്പ് ചെയ്യാന്‍ സൗകര്യം ഒരുക്കും. 5000 രൂപ സ്‌റ്റൈപ്പന്റ് നല്‍കും. 6000 രൂപ ഒറ്റത്തവണയായി നല്‍കും. പരിശീലനത്തിനുള്ള ചിലവും 10 ശതമാനം സ്‌റ്റൈപ്പന്റും കമ്പനികള്‍ വഹിക്കണം
കൂടുതല്‍ തദ്ദേശീയ താപവൈദ്യുതി നിലയങ്ങള്‍ യാഥാര്‍ത്ഥ്യമാക്കും, ബിഹാറിന് പ്രത്യേക പദ്ധതി- പൂര്‍വ്വോദയ എന്ന പേരിലാണ് പദ്ധതി. ബിഹാറില്‍ പുതിയ വിമാനത്താവളം. ഹൈവേ വികസനത്തിന് 26.000 കോടി. സ്ത്രീ ശാക്തീകരണത്തിന് രണ്ട് ലക്ഷം കോടി, എംഎസ്എംഇകള്‍ക്ക് ഈടില്ലാതെ വായ്പ, ക്രെഡിറ്റ് ഗ്യാരന്റി സ്‌കീം-എംഎസ്എംഇകളുടെ വായ്പ ബുദ്ധിമുട്ട് പരിഹരിക്കാന്‍ ലക്ഷ്യമിട്ടാണ് പ്രഖ്യാപനം.നഗരങ്ങളില്‍ 1 കോടി ഭവനങ്ങള്‍ നിര്‍മ്മിക്കും. പാര്‍പ്പിട പദ്ധതിക്കായി 10 ലക്ഷം കോടി നീക്കിവച്ചു. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിലാണ് ഇത് നടപ്പാക്കുക. ആയിരം വ്യവസായ പരിശീലന കേന്ദ്രങ്ങള്‍, പത്ത് ലക്ഷം രൂപ വരെ വിദ്യാഭ്യാസ വായ്പാ സഹായം തുടങ്ങി ആദ്യ ബജറ്റില്‍ മുന്‍ഗണന നല്‍കിയ 9 മേഖലകളും പ്രശംസനീയമാണെന്നും ആര്‍.സി രാജീവ്ദാസ് പറഞ്ഞു.

Share this Article

Leave a Comment