കര്‍ണ്ണാടക: അര്‍ജുനായുള്ള തിരച്ചില്‍ നിര്‍ണ്ണായക ഘട്ടത്തില്‍ എത്തിനില്‍ക്കുകയാണ്. മണ്ണ് മാറ്റിയപ്പോള്‍ കണ്ടെത്തിയ കയറിന്റെ അംശം അര്‍ജുന്റെ ലോറിയിലെ തടികെട്ടിയ കയറാണോയെന്നാണ് സംശയം. രക്ഷാപ്രവര്‍ത്തനം അതിവേഗത്തില്‍ നടക്കുകയാണ്. പുതിയ യന്ത്രങ്ങള്‍ എത്തിച്ചുള്ള പരിശോധനയില്‍ പ്രതീക്ഷയേറെയാണ്. മണ്ണെടുക്കലിനായി എസ്‌കവേറ്റര്‍ എത്തിച്ചിട്ടുണ്ട്. ബംഗളൂരുവില്‍ നിന്നാണ് എസ്‌കവേറ്റര്‍ എത്തിച്ചത്. എന്‍ഡിആര്‍എഫ് സംഘം മലക്ക് മുകളിലും പരിശോധന നടത്തുന്നുണ്ട്.
ലോഹഭാഗങ്ങള്‍ ഉണ്ടെന്ന് സോണാര്‍ സിഗ്‌നല്‍ കിട്ടിയ ഭാഗം കേന്ദ്രീകരിച്ചാകും കര, നാവിക സേനകളുടെ ഇന്നത്തെ തെരച്ചില്‍. നദിക്കരയില്‍ നിന്ന് 40മീറ്റര്‍ അകലെയാണിത്. ലോറിയോ മറിഞ്ഞുവീണ വലിയ ടവറിന്റെ ഭാഗങ്ങളോ ആകാം ഇതെന്നാണ് സൈന്യം കരുതുന്നത്. കരസേനയുടെ റഡാര്‍ പരിശോധനയിലും ഇതേ ഭാഗത്ത് സിഗ്‌നല്‍ കിട്ടിയിരുന്നു.