ബെംഗളൂരു: കോറമംഗലയില്‍ 24 കാരിയെ ഹോസ്റ്റലില്‍ കയറി കഴുത്തറുത്ത് കൊലപ്പെടുത്തി. ബിഹാര്‍ സ്വദേശി കൃതിക കുമാരിയാണ് മരിച്ചത്. കോറമംഗലയിലെ വെങ്കട്ടറെഡ്ഡി ലേ ഔട്ടിലെ ഭാര്‍ഗവി സ്റ്റേയിംഗ് ഹോംസ് ഫോര്‍ ലേഡീസിന്റെ മൂന്നാം നിലയിലെ മുറിയിലാണ് യുവതി താമസിച്ചിരുന്നത്. ചൊവ്വാഴ്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവം.
യുവതിയെ പരിചയമുള്ളയാളാണ് കൃത്യത്തിന് പിന്നിലെന്നാണ് സംശയം. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി 11.30 ന് പിജി ഹോസ്റ്റലില്‍ അതിക്രമിച്ച് കയറിയ അക്രമി മൂന്നാം നിലയിലെ മുറിക്ക് സമീപം വെച്ച് കത്തി ഉപയോഗിച്ച് കൃതിയുടെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചുവെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്.
ഹോസ്റ്റലിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുകയും കൃതിയുടെ കോള്‍ ഡീറ്റെയില്‍ റെക്കോര്‍ഡ് പരിശോധിക്കുകയും ചെയ്തു. കൊലപാതകി യുവതി അറിയുന്ന ആളാണെന്നും പിജി ഹോസ്റ്റല്‍ ഉടമയുടെ അനാസ്ഥയാണ് അക്രമത്തിന് കാരണമെന്നും പോലീസ് പറഞ്ഞു. കുറ്റകൃത്യത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. കൊല്ലപ്പെട്ട കൃതികുമാരി നഗരത്തിലെ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരിയാണ്.