Newsperseconds.com

ദര്‍ബാര്‍ ഹാള്‍ ഇനി ‘ഗണതന്ത്ര മണ്ഡപ്’, അശോക് ഹാള്‍ ഇനി ‘അശോക് മണ്ഡപ്’; രാഷ്ട്രപതി ഭവനില്‍ പേരുമാറ്റം നടത്തി രാഷ്ട്രപതി ദ്രൗപതി മുര്‍മു

Bhavan

രാഷ്ട്രപതി ഭവന്‍, ഇന്ത്യന്‍ രാഷ്ട്രപതിയുടെ ഓഫീസും വസതിയും രാഷ്ട്രത്തിന്റെ പ്രതീകമാണ്. ജനങ്ങളുടെ അമൂല്യമായ പൈതൃകമാണ്. രാഷ്ട്രപതി ഭവനിലെ രണ്ട് പ്രധാന ഹാളുകളുടെ പേരുകള്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു പുനര്‍നാമകരണം ചെയ്തു. ‘ദര്‍ബാര്‍ ഹാള്‍’, ‘അശോക് ഹാള്‍’ – യഥാക്രമം ‘ഗണതന്ത്ര മണ്ഡപം’, ‘അശോക് മണ്ഡപം’ എന്നിങ്ങനെയാണ് പുനര്‍നാമകരണം ചെയ്തത്. രാഷ്ട്രപതി ഭവന്റെ അന്തരീക്ഷം ഇന്ത്യന്‍ സാംസ്‌കാരിക മൂല്യങ്ങളുടെയും ധാര്‍മ്മികതയുടെയും പ്രതിഫലനമാക്കുക എന്നതാണ് പേര് മാറ്റത്തിലൂടെ ലക്ഷ്യമിടുന്നത്’, രാഷ്ട്രപതി ദ്രൗപതി മുര്‍മു പ്രസ്താവനയിലൂടെ പ്രതികരിച്ചു.

രാജ്യത്തെ കൊളോണിയല്‍ സംസ്‌കാരത്തില്‍ നിന്നും മോചിപ്പിക്കുന്നതിന്റെ ഭാഗമായുള്ള നടപടിയെന്നാണ് രാഷ്ട്രപതി ഭവന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. ദേശീയ പുരസ്‌കാര സമര്‍പ്പണം പോലുള്ള പ്രധാന ചടങ്ങുകളുടെയും ആഘോഷങ്ങളുടെയും വേദിയാണ് ‘ദര്‍ബാര്‍ ഹാള്‍’. ‘ദര്‍ബാര്‍’ എന്ന പദം ഇന്ത്യന്‍ ഭരണാധികാരികളുടെയും ബ്രിട്ടീഷുകാരുടെയും കോടതികളെയും അസംബ്ലികളെയും സൂചിപ്പിക്കുന്നു. ‘ഗണതന്ത്ര’ എന്ന ആശയം പുരാതന കാലം മുതല്‍ ഇന്ത്യന്‍ സമൂഹത്തില്‍ ആഴത്തില്‍ വേരൂന്നിയതാണ്. അത് കൊണ്ട് ദര്‍ബാര്‍ ഹാള്‍ ഇനി മുതല്‍ ഗണതന്ത്ര മണ്ഡപ് എന്നറിയപ്പെടും.

അശോക് ഹാള്‍’ യഥാര്‍ത്ഥത്തില്‍ ഒരു ബാള്‍റൂം ആയിരുന്നു. ‘അശോക്’ എന്ന വാക്ക് അര്‍ത്ഥമാക്കുന്നത് ‘എല്ലാ കഷ്ടപ്പാടുകളില്‍ നിന്നും മുക്തനായ’ അല്ലെങ്കില്‍ ‘ഏതെങ്കിലും ദുഃഖത്തില്‍ നിന്നും മുക്തനായ’ ഒരാളെയാണ്. കൂടാതെ, ‘അശോക’ എന്നത് ഐക്യത്തിന്റെയും സമാധാനപരമായ സഹവര്‍ത്തിത്വത്തിന്റെയും പ്രതീകമായ അശോക ചക്രവര്‍ത്തിയെ സൂചിപ്പിക്കുന്നു. ഇന്ത്യന്‍ മതപാരമ്പര്യങ്ങളിലും കലകളിലും സംസ്‌കാരത്തിലും ആഴത്തിലുള്ള പ്രാധാന്യമുള്ള അശോകവൃക്ഷത്തെയും ഈ വാക്ക് സൂചിപ്പിക്കുന്നു. ‘അശോക് ഹാള്‍’ എന്നതിനെ ‘അശോക് മണ്ഡപം’ എന്ന് പുനര്‍നാമകരണം ചെയ്യുന്നത് ഭാഷയില്‍ ഏകീകൃതത കൊണ്ടുവരുകയും ‘അശോക്’ എന്ന വാക്കുമായി ബന്ധപ്പെട്ട പ്രധാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്നു.

Share this Article

Leave a Comment