അരുവിപ്പുറം മഠത്തിനെയും സാന്ദ്രാനന്ദ സ്വാമിയേയും അപകീര്‍ത്തിപെടുത്തുവാന്‍ നിരന്തരമായി ശ്രമിച്ചു കൊണ്ടിരിക്കുന്ന മനോജ് എന്ന വ്യക്തിക്കെതിരെ കടുത്ത നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് ആര്‍പി ഐ സംസ്ഥാന സംഘടന ജനറല്‍ സെക്രട്ടറി ആര്‍.സി രാജീവ്ദാസ്. പല തരത്തിലുള്ള മാരീച വേഷം ധരിച്ചാണ് മനോജ് അടക്കമുള്ളവരുടെ രംഗ പ്രാവേശം. കളങ്കരഹിതമായ മഹാഗുരുവിനെ എല്ലാതരം മനുഷ്യരും ഒരു പോലെ അംഗീകരിച്ചിട്ടുള്ളതാണ്. ഇപ്പോള്‍ ഗുരുവിന്റെ തപോഭുമിയെ പുറമ്പോക്ക് ഭൂമിയെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചു വരികയാണ്. മഠം നേരിട്ട് നിര്‍മ്മിക്കുന്ന അതിഥി മന്ദിരത്തിന്റെ നിമ്മാണത്തിനായി ഭൈരവന്‍ ശാന്തിയുടെ സമാധി യുടെ സമീപത്ത് നിന്നിരുന്ന 6 മൂട് തേക്ക് മുറിച്ചിരുന്നു. 130 വര്‍ഷമായി മഠത്തിലെ പൂര്‍വ്വികരായ സന്യാസിമാര്‍ നട്ട് വളര്‍ത്തിയ മരങ്ങളാണിവ. ഇതിനെതിരെയാണ് കേസ് നല്‍കിയിരിക്കുന്നത്. ഗുരുവിനെയും ഗുരുദേവ പ്രസ്ഥാനങ്ങളുടെയും നിന്ദകന്‍മാരായവര്‍ക്കെതിരെ പ്രതികരിക്കേണ്ടത് എല്ലാ ഗുരു ഭക്തന്മാരുടെയും കടമയാണെന്നും ആര്‍.സി രാജീവ് ദാസ് പറഞ്ഞു.
അരുവിപ്പുറം മഠം ഇല്ലാതാക്കാനുള്ള ശ്രമമാണ് മനോജ് നടത്തുനത്. മഠത്തിനെതിരെ പ്രവര്‍ത്തിക്കുന്നതിന് എവിടെ നിന്നാണ് പണം കിട്ടുന്നതെന്ന് പോലീസ് അന്വേഷിക്കേണ്ടതുണ്ടന്ന് ആര്‍.സി രാജീവ്ദാസ് പറഞ്ഞു. അരുവിപ്പുറം മഠത്തില്‍ സാന്ദ്രാനന്ദസ്വാമി നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ തടയുകയാണ് വിവാദനായകന്‍ മനോജിന്റെ ലക്ഷ്യം. മഹാഗുരുവിന്റെ ഭൂമിയെ പുറംപോക്കാക്കി ചിത്രീകരിച്ച് കേസ് കൊടുക്കുകയും പത്രസമ്മേളനം നടത്തുകയും ചെയ്തു. ആശ്രമത്തെയും സാന്ദ്രാനന്ദ സ്വാമിയെയും അപമാനിക്കാന്‍ നടത്തുന്ന ഗൂഢാലോചന പുറത്ത് കൊണ്ട് വരുമെന്നും മനോജിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ആര്‍.സി രാജീവ്ദാസ് പറഞ്ഞു. അരുവിപ്പുറത്ത് നിന്ന് സാന്ദ്രാനന്ദ സ്വാമിയെ തുരത്തി ഓടിക്കാനുള്ള ഗൂഢാലോചനയാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. ഇതിനെ എന്ത് വില കൊടുത്തും ചെറുത്തു തോല്‍പ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാന്ദ്രാനന്ദ സ്വാമിയ്ക്ക് അരുവിപ്പുറത്ത് റേഷന്‍ കാര്‍ഡ് ഇല്ലെന്നും ഇവിടെ താമസമില്ലെന്നും പറഞ്ഞ് അധികാരികള്‍ക്ക് പരാതി കൊടുക്കുകയും വോട്ട് ചെയ്യിപ്പിക്കരുതെന്ന് മനോജ് പറഞ്ഞിരുന്നു. തുടര്‍ന്നുണ്ടായ അന്വേഷണത്തില്‍ ഇയാള്‍ പറഞ്ഞത് പച്ചക്കള്ളമാണെന്നും സ്വാമിയുടെ ആധാറും തിരിച്ചറിയല്‍ കാര്‍ഡും എല്ലാം അരുവിപ്പുറത്താണെന്ന് തെളിവ് കൊടുക്കുകയും ചെയ്തു. മനോജിന്റെ കള്ളത്തരങ്ങള്‍ അരുവിപ്പുറത്തെ ഇപ്പോഴത്തെ സെക്രട്ടറിയുടെ അടുത്ത് ചിലവാകാത്തതുകൊണ്ടും ഇപ്പോള്‍ സ്വാമി നടത്തുന്ന വികസനപ്രവര്‍ത്തനങ്ങള്‍ നടത്താതിരിക്കാനുമുള്ള പ്രവര്‍ത്തനത്തിന്റെ ഭാഗമാണ് മരം മുറി വിവാദമെന്നും ആര്‍.സി രാജീവ്ദാസ് ചൂണ്ടിക്കാട്ടി.